ADVERTISEMENT
ദുബായ്ഫിറ്റ്നസ് ചാലഞ്ചിന്(Dubai fitness challenge) തുടക്കമായി. ദുബായ് നഗരനിവാസികളില്‍ ആരോഗ്യപുര്‍ണമായ ജീവിതശൈലി രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫിറ്റ്നസ് ചാലഞ്ച് സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 29മുതല്‍ നവംബര്‍27 വരെയാണ് ഫിറ്റ്നസ് ചാലഞ്ച് നടക്കുക. ഒരുമാസത്തെ ഫിറ്റ്നസ് ചാലഞ്ചില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കായിക ഇനങ്ങളില്‍ മത്സരം അരങ്ങേറും. പ്രായ, ലിംഗ വ്യത്യാസങ്ങളില്ലാതെ എല്ലാവര്‍ക്കും പങ്കെടുക്കാമെന്നതും ദുബായ് ഫിറ്റ്നസ് ചാലഞ്ചിന്റെ പ്രത്യേകതയാണ്.
രാപ്പകലില്ലാതെ അടുത്ത ഒരു മാസം ദുബായ് ഓടിക്കൊണ്ടേയിരിക്കും. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഫിറ്റ്നസ് ചാലഞ്ചില്‍ പങ്കെടുക്കും. അടുത്ത ഒരു മാസം അരമണിക്കൂര്‍ വ്യായാമത്തിനായി ചെലവഴിക്കുകയാണ് ഫിറ്റ്നസ് ചാലഞ്ചില്‍ പങ്കെടുക്കുക എന്നതുകൊണ്ട് ലക്ഷ്യമാക്കുന്നത്. ഫിറ്റ്നസ് രംഗത്തെ വിദഗ്ദരും ഓഫറുകളുമായി നിരവധി സ്ഥാപനങ്ങളും ചാലഞ്ചിന്റെ ഭാഗമായി രംഗത്തുണ്ട്. പുതിയ ആരോഗ്യ ശീലങ്ങള്‍ക്ക് തുടക്കമിടുന്നതിന് ഇതെല്ലാം ദുബായ് നിവാസികള്‍ക്ക് അവസരമൊരുക്കും.
നവംബര്‍ ആറിന് നടക്കുന്ന സൈക്കിള്‍ റൈഡിന്റെ ഭാഗമായി ദുബൈയിലെ തിരക്കുപിടിച്ച റോഡുകളില്‍ പൂര്‍ണ്ണമായും ഗതാഗതമൊഴിവാക്കും. ദുബൈയിലെ തിരക്കുപിടിച്ച ഷെയ്ഖ്സായിദ് റോഡില്‍വരെ ഒരു ദിവസം ഗതാഗതം പൂര്‍ണമായി നിരോധിക്കും. സൈക്കിള്‍ റൈഡില്‍ മല്‍സരാര്‍ഥികള്‍ക്ക് പന്ത്രണ്ട് കിലോമീറ്റര്‍ ജനറല്‍ സവാരിയോ നാലുകിലോമീറ്റര്‍ ഫാമിലി ഫണ്‍ സവാരിയോ തെരെഞ്ഞെടുക്കാം. സൗജന്യമായി മത്സരത്തില്‍ പങ്കെടുക്കാമെന്നതും ചാലഞ്ചിന്റെ പ്രത്യേകതയാണ്. എന്നാല്‍ മത്സരാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് നിര്‍ബന്ധമാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം സ്പോര്‍ട്സ് ഇനങ്ങള്‍ ചാലഞ്ചിന്റെ ഭാഗമായി സംഘടിപ്പിക്കും. ഫുട്ബാള്‍, ക്രിക്കറ്റ്, ബോക്സിങ്ങ്, തുഴച്ചില്‍ യോഗ എന്നീ കായിക ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. ഇത്തരം കായിക ഇനങ്ങളില്‍ സൗജന്യ പരിശീലനവും ചാലഞ്ചിന്റെ ഭാഗമായി നടക്കും. ദുബൈ സിലിക്കണ്‍ ഒയാസിസ്, ഡിജിറ്റല്‍ പാര്‍ക്ക്, ഹത്ത വാലിസെന്റര്‍, ഡിസൈന്‍ ഡിസ്ട്രിക്ട്, സബില്‍ ലേഡീസ് ക്ലബ്ബ്, ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍, ഡ്രാഗണ്‍ മാര്‍ട്ട്, ജുമൈറ ബീച്ച് റെസിഡന്‍സ്, ദുബൈ ഹില്‍സ് മാള്‍, കൈറ്റ് ബീച്ച്, ഫെസ്റ്റിവല്‍ സിറ്റി, ഡ്യൂട്ടി ഫ്രീ ടെന്നീസ് സ്റ്റേഡിയം, ദുബൈ ഹാര്‍ബര്‍ ഉള്‍പ്പടെ വിവിധ ഇടങ്ങളില്‍ ഫിറ്റ്നസ് ചാലഞ്ചിന്റെ ഭാഗമായി മത്സരങ്ങള്‍ സംഘടിപ്പിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.