Sharon Raj: മരണത്തില്‍ കുറഞ്ഞൊരു ശിക്ഷ കൊടുക്കരുത്; സഹോദരന്‍ ഷീമോണ്‍ രാജ് കൈരളി ന്യൂസിനോട്

ഷാരോണ്‍ രാജിന്റെ(Sharon Raj) കൊലയ്ക്ക് കാരണമായ പ്രതി ഗ്രീഷ്മയ്ക്ക് മരണത്തില്‍ കുറഞ്ഞൊരു ശിക്ഷ കൊടുക്കരുതെന്ന് സഹോദരന്‍ ഷീമോണ്‍ രാജ്. ക്രൈം ബ്രാഞ്ചിന്റെ(Crime branch) അന്വേഷണത്തില്‍ ഒരു ദിവസം കൊണ്ട് തന്നെ പ്രതിയെ പിടികൂടി. ഗ്രീഷ്മ കുറ്റം സമ്മതിച്ചിരിക്കുകയാണ്. ക്രൈംബ്രാഞ്ചിന്റെ കോസന്വേഷണത്തില്‍ ഞങ്ങള്‍ പൂര്‍ണതൃപ്തരാണെന്നും സഹോദരന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

‘ഇനി നീതി കിട്ടുമെന്നാണ് വിശ്വാസം. പ്രതിക്ക് അര്‍ഹിക്കുന്ന ഒരു ശിക്ഷ തന്നെ കൊടുക്കണം. മരണത്തില്‍ കുറഞ്ഞ ഒരു ശിക്ഷയും കൊടുക്കാന്‍ പാടില്ല. എന്റെ അനിയന്‍ 11 ദിവസം ഐസിയുവില്‍ നരകിച്ചാണ് മരിച്ചത്. 11 ദിവസം വെള്ളം പോലും കുടിക്കാതെയാണ് മരിച്ചത്. അവള്‍ കൊന്നതാണ്. മരണത്തില്‍ക്കുറഞ്ഞ ഒരു ശിക്ഷ അവള്‍ അര്‍ഹിക്കുന്നില്ല. ഈ റിലേഷനില്‍ നിന്ന് പിന്മാറാന്‍ ഞങ്ങള്‍ അവനോട് നേരത്തെ പറഞ്ഞിരുന്നു. ഷാരോണിന് അവളെ പൂര്‍ണവിശ്വാസമായിരുന്നു. ആ വിശ്വാസമാണ് അവള്‍ മുതലെടുത്തത്’, ഷീമോണ്‍ രാജ് പറഞ്ഞു.

ഇന്ന് എട്ടുമണിക്കൂര്‍ നേരം നടത്തിയ ചോദ്യം ചെയ്യലിന് ഒടുവിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. ചോദ്യം ചെയ്യലിനിടെ ഗ്രീഷ്മയുടെ മൊഴിയില്‍ വൈരുധ്യങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചതെന്ന് പൊലീസ് പറഞ്ഞു.
വനിതാ സുഹൃത്തിന്റെ വീട്ടില്‍നിന്ന് 14നാണ് ഷാരോണ്‍ കഷായവും ജൂസും കുടിക്കുന്നത്. അന്നു രാത്രി ആശുപത്രിയില്‍ ചികിത്സ തേടി. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായി 25നാണ് മരണം സംഭവിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പാനീയത്തില്‍ ആഡിഡ് ചേര്‍ത്തു നല്‍കി എന്നതാണ് കുടുംബത്തിന്റെ ആരോപണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News