Sharon:ഷാരോണ്‍ കൊലപാതകം; ഗ്രീഷ്മയെ കുടുക്കിയത് ഫോണിലെ ഗൂഗിള്‍ സേര്‍ച്ച് ഹിസ്റ്ററി

പാറശ്ശാല സ്വദേശി ഷാരോണ്‍ രാജിന്റെ കൊലപാതകത്തില്‍ നിര്‍ണ്ണായകമായി പ്രതി ഗ്രീഷ്മയുടെ ഫോണിലെ ഗൂഗിള്‍ സേര്‍ച്ച് ഹിസ്റ്ററി. ഷാരോണിനെ കൊലപ്പെടുത്താന്‍ വിഷങ്ങളെ കുറിച്ച് ഗ്രീഷ്മ ഗൂഗിളില്‍ തെരഞ്ഞിരുന്നുവെന്നാണ് വിവരം. കലര്‍ത്തിയത് കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന രാസവസ്തുവെന്നാണ് പ്രാഥമിക നിഗമനം.

ഷാരോണിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി ഡോക്ടറുടെ മൊഴിയും പ്രതിയിലേക്കെത്തുന്നതില്‍ നിര്‍ണായകമായി. ഷാരോണിന്റെ ശരീരത്തിലെ കോപ്പര്‍ സള്‍ഫേറ്റ് അംശവും വഴിത്തിരിവായി. ക്രമസമാധാന വിഭാഗം എഡിജിപി എം ആര്‍ അജിത് കുമാര്‍ നേരിട്ടാണ് അന്വേഷണം നടത്തുന്നത്.

ഇന്ന് എട്ടുമണിക്കൂര്‍ നേരം നടത്തിയ ചോദ്യം ചെയ്യലിന് ഒടുവിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. ചോദ്യം ചെയ്യലിനിടെ വനിതാ സുഹൃത്തിന്റെ മൊഴിയില്‍ വൈരുധ്യങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചതെന്ന് പൊലീസ് പറയുന്നു ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ കൊലപാതകത്തില്‍ സ്ഥിരീകരണം ലഭിക്കുകയുള്ളൂവെന്നും പൊലീസ് പറയുന്നു

വനിതാ സുഹൃത്തിന്റെ വീട്ടില്‍നിന്ന് 14നാണ് ഷാരോണ്‍ കഷായവും ജൂസും കുടിക്കുന്നത്. അന്നു രാത്രി ആശുപത്രിയില്‍ ചികിത്സ തേടി. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായി 25നാണ് മരണം സംഭവിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പാനീയത്തില്‍ ആഡിഡ് ചേര്‍ത്തു നല്‍കി എന്നതാണ് കുടുംബത്തിന്റെ ആരോപണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News