Sharon: അന്ധവിശ്വാസമാണ് മകന്റെ കൊലപാതകത്തിന് കാരണമെന്ന് ഷാരോണിന്റെ അമ്മ

പാറശാലയിലെ ഷാരോണിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച് ഷാരോണിന്റെ അമ്മ. അന്ധവിശ്വാസത്തിന്റെ പേരില്‍ മകനെ ഗ്രീഷ്മ കൊന്നതാണെന്ന് ഷാരോണിന്റെ അമ്മ പറഞ്ഞു. ഗ്രീഷ്മയുടെ ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന് ജാതകത്തിലുണ്ട്. പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചിരുന്നു. അതിന് മുന്‍പ് മകനെക്കൊണ്ട് വീട്ടില്‍ വെച്ച് താലിക്കെട്ടിക്കുകയായിരുന്നെന്നും ഷാരോണിന്റെ അമ്മ പറഞ്ഞു. മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബോധപൂര്‍വം കൊലപ്പെടുത്തിയത് ആണെന്നും പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും പിതാവ് പ്രതികരിച്ചു. ഇതോടെ ഷാരോണിന്റെ കൊലപാതകം നടുക്കുന്ന നരബലിയിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.

സംശയിച്ച കാര്യങ്ങള്‍ സത്യമായി. കഷായം കുടിച്ചതിന് പിന്നാലെ വീട്ടിലെത്തി മകന്‍ നീലക്കളറില്‍ ഛര്‍ദ്ദിച്ചിരുന്നന്നും നടക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്ന ഷാരോണിനെ സുഹൃത്താണ് വീട്ടിലെത്തിച്ചതെന്നും ഷാരോണിന്റെ അമ്മ പറയുന്നു. ഫ്രൂട്ടി കുടിച്ചെന്നായിരുന്നു മകന്‍ തങ്ങളോട് ആദ്യം പറഞ്ഞതെന്നും ഷാരോണിന്റെ അമ്മ പറയുന്നു. ഒരുവര്‍ഷമായിട്ട് ഷാരോണും ഗ്രീഷ്മയും തമ്മില്‍ സ്‌നേഹബന്ധത്തിലായിരുന്നു. ആ സമയത്ത് തന്നെ ഗ്രീഷ്മയെ കല്ല്യാണം കഴിക്കണമെന്ന് മകന്‍ പറയുമായിരുന്നു.

ഇന്ന് എട്ടുമണിക്കൂര്‍ നേരം നടത്തിയ ചോദ്യം ചെയ്യലിന് ഒടുവിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. ചോദ്യം ചെയ്യലിനിടെ വനിതാ സുഹൃത്തിന്റെ മൊഴിയില്‍ വൈരുധ്യങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചതെന്ന് പൊലീസ് പറയുന്നു ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ കൊലപാതകത്തില്‍ സ്ഥിരീകരണം ലഭിക്കുകയുള്ളൂവെന്നും പൊലീസ് പറയുന്നു

വനിതാ സുഹൃത്തിന്റെ വീട്ടില്‍നിന്ന് 14നാണ് ഷാരോണ്‍ കഷായവും ജൂസും കുടിക്കുന്നത്. അന്നു രാത്രി ആശുപത്രിയില്‍ ചികിത്സ തേടി. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായി 25നാണ് മരണം സംഭവിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പാനീയത്തില്‍ ആഡിഡ് ചേര്‍ത്തു നല്‍കി എന്നതാണ് കുടുംബത്തിന്റെ ആരോപണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News