Gautam Gambhir: ‘ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ടി-20 ഇന്നിംഗ്‌സ്’; സൂര്യകുമാര്‍ യാദവിനെ പുകഴ്ത്തി ഗൗതം ഗംഭീര്‍

ടി-20 ലോകകപ്പില്‍(T-20 world cup) ദക്ഷിണാഫ്രിക്കക്കെതിരായ സൂര്യകുമാര്‍ യാദവിന്റെ ഇന്നിംഗ്‌സിനെ പുകഴ്ത്തി മുന്‍ താരം ഗൗതം ഗംഭീര്‍(Gautam Gambhir). ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ടി-20 ഇന്നിംഗ്‌സ് ആണ് ഇതെന്ന് ഗംഭീര്‍ പറഞ്ഞു. ഇന്ത്യയുടെ ഇന്നിംഗ്‌സിനു ശേഷം നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഗംഭീര്‍.

‘മുന്‍കാലത്ത് കളിച്ച ഒരുപാട് ഇന്നിംഗ്‌സുകളുണ്ട്. സെഞ്ചുറികളുണ്ട്. സൂര്യ തന്നെ സെഞ്ചുറി നേടിയിട്ടുണ്ട്. പക്ഷേ, ഇതിനെക്കാള്‍ മികച്ചതോ ഇതിനെക്കാള്‍ ബുദ്ധിമുട്ടേറിയതോ ആയ ഒരു വേദിയില്ല. അത് ഈ സാഹചര്യങ്ങളായാലും ബൗളിംഗ് ആയാലും. ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 50 ആയിരുന്നു. അവിടെനിന്ന്, ഇങ്ങനെയൊരു പിച്ചില്‍ 40 പന്തില്‍ 60 എടുക്കാന്‍ കഴിയുമെങ്കില്‍, അതിനെക്കാള്‍ മികച്ച ഒരു പ്രകടനം ഞാന്‍ കണ്ടിട്ടില്ല. ഇത് ഒരു ഇന്ത്യന്‍ താരം ടി-20യില്‍ കളിക്കുന്ന ഏറ്റവും മികച്ച ഇന്നിംഗ്‌സാണ്.”- ഗംഭീര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കകെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 133 റണ്‍സ് ആണ് നേടിയത്. മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ സൂര്യകുമാര്‍ യാദവിന്റെ ഒറ്റയാള്‍ പോരാട്ടം (40 പന്തില്‍ 68) ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കായി ലുങ്കി എങ്കിഡി 4 വിക്കറ്റ് വീഴ്ത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News