Sharon:കൃത്യം ചെയ്തത് ഗ്രീഷ്മ ഒറ്റയ്ക്കാണ് എന്ന് കരുതുന്നില്ല; ഷാരോണിന്റെ സഹോദരന്‍

കൃത്യം ചെയ്തത് ഗ്രീഷ്മ ഒറ്റയ്ക്കാണ് എന്ന് കരുതുന്നില്ലെന്നും കുടുംബത്തിനും പങ്കുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഷാരോണിന്റെ സഹോദരന്‍ ഷീമോന്‍.

നേരത്തെ വിഷം കൊടുത്തു തുടങ്ങിയിട്ടുണ്ടാകും എന്നാണ് കരുതുന്നത് ഇടയ്ക്കിടയ്ക്ക് ഛര്‍ദി ഉണ്ടായിരുന്നു ക്രൈം ബ്രാഞ്ച് നല്ല രീതിയില്‍ അന്വേഷണം നടത്തുന്നുണ്ട് അന്വേഷണത്തില്‍ തൃപ്തരാണെന്നും ഷാരോണിന്റെ അമ്മാവന്‍ പറഞ്ഞു. എന്താണ് കഴിച്ചതെന്ന് അറിഞ്ഞാല്‍ കൃത്യമായി ചികിത്സ നല്‍കാമായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു അതനുസരിച്ച് ഗ്രീഷ്മയോട് പല തവണ ചോദിച്ചിരുന്നുവെന്നും പക്ഷെ പറയാന്‍ തയ്യാറായില്ലെന്നും ഷാരോണിന്റെ അമ്മാവന്‍ പറഞ്ഞു.

‘ഗ്രീഷ്മ കൊലപാതകം നടത്തിയത് ഷാരോണിനെ ജീവിതത്തില്‍ നിന്നും ഒഴിവാക്കാന്‍’; എഡിജിപി അജിത് കുമാര്‍

ഷാരോണിനെ കൊന്നത് താനെന്ന് വനിതാ സുഹൃത്ത് ഗ്രീഷ്മ സമ്മതിച്ചതായി എഡിജിപി എം ആര്‍ അജിത് കുമാര്‍. കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി തന്നെയായിരുന്നു കഷായത്തില്‍ കീടനാശിനി കലര്‍ത്തി ഷാരോണിന് ഗ്രീഷ്മ നല്‍കിയതെന്നും അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇരുവരും ഒരുവര്‍ഷമായി അടുപ്പത്തിലായിരുന്നു. ഫെബ്രുവരി മാസത്തില്‍ ഇരുവരും തമ്മില്‍ പിണക്കമുണ്ടായി. ആ മാസം തന്നെയായിരുന്നു ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചത്. അതിന് ശേഷവും ഇരുവരും തമ്മില്‍ ബന്ധം തുടര്‍ന്നു. അതിനിടെ വീണ്ടും ബന്ധത്തില്‍ വിള്ളല്‍ ഉണ്ടായി. ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്തതെന്നും അജിത് കുമാര്‍ പറഞ്ഞു.

ഷാരോണിനെ വീട്ടില്‍ വിളിച്ചുവരുത്തി കഷായത്തില്‍ അവരുടെ വീട്ടില്‍ ഉണ്ടായിരുന്ന കീടനാശിനി കലര്‍ത്തി നല്‍കുകയായിരുന്നു. ഷാരോണ്‍ അവിടെ വച്ച് തന്നെ ഛര്‍ദ്ദിച്ചു. പിന്നീട് വീട്ടില്‍ നിന്ന് ഷാരോണ്‍ പോയി. ഷാരോണിന് എന്താണ് കൊടുത്തതെന്ന് സഹോദരന്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഗ്രീഷ്മ ഒന്നും പറഞ്ഞില്ലെന്നും അജിത് കുമാര്‍ പറയുന്നു.

ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് ജാതകദോഷ കഥ ഗ്രീഷ്മ പറഞ്ഞത്. എന്നിട്ടും ഒഴിഞ്ഞുപോകാന്‍ ഷാരോണ്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്തതെന്നും അജിത് കുമാര്‍ പറയുന്നു. അന്ധവിശ്വാസം ഉള്‍പ്പെടെയുള്ള മറ്റുവശങ്ങള്‍ കൂടുതലായി അന്വേഷിക്കേണ്ടതുണ്ടെന്നും അജിത് കുമാര്‍ പറഞ്ഞു.

ഗ്രീഷ്മയുടെ മാതാപിതാക്കളെ പ്രതിയാക്കാന്‍ പ്രാഥമികമായി തെളിവുകള്‍ ലഭിച്ചിട്ടില്ല. മുന്‍പ് വിഷം നല്‍കിയതിനും തെളിവ് ലഭിച്ചിട്ടില്ല. ബന്ധത്തില്‍ വിള്ളല്‍ വീണിട്ടും ബന്ധം തുടരാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നു. ഷാരോണുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് ഗ്രീഷ്മ ശ്രമിച്ചത്. ഷാരോണിനെ ഒഴിവാക്കാനാണ് ഗ്രീഷ്മ കൊലപാതകം നടത്തിയത്.പള്ളിയില്‍ പോയി സിന്ദൂരം തൊട്ടെങ്കില്‍ വിവാഹം കഴിഞ്ഞതായി ഗ്രീഷ്മയുടെ മൊഴിയില്‍ ഇല്ലെന്നും അജിത് കുമാര്‍

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News