
ബ്രസീലിയന്‍ പ്രസിഡന്റ്(Brazilian President) തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷനേതാവ് ലുല ഡ സില്‍വയ്ക്ക് വിജയം. അമ്പത് ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് ലുല ബോള്‍സനാരോയെ പരാജയപ്പെടുത്തിയത്.
ലുലയുടെ വിജയത്തോടെ ബ്രസീല്‍ തെരുവുകളില്‍ ഇതിനകം തന്നെ ആഘോഷം തുടങ്ങി. ആമസോണ്‍ വന നശീകരണവും ഗോത്ര വിഭാഗങ്ങളോടുള്ള മുഖംതിരിക്കലും മുതല്‍, കൊവിഡ് കാലത്തെ വീഴ്ചകള്‍ വരെ ബോള്‍സനാരോയുടെ കസേര തെറിപ്പിക്കാന്‍ പ്രധാന കാരണങ്ങളായി.
ബ്രസീലിനെ വലത്തോട്ട് കുത്തിതിരിച്ച പിന്തിരിപ്പന്‍ നയങ്ങളില്‍ നിന്ന് കരകയറ്റും എന്നായിരുന്നു മുന്‍ പ്രസിഡന്റ് കൂടിയായ ലുലയുടെ വാഗ്ദാനം. ഇടത് വര്‍ക്കേഴ്സ് പാര്‍ട്ടി നേതാവായ ലുല നാളെ പ്രസിഡന്റായി സ്ഥാനമേല്‍ക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here