Gujarat:ഗുജറാത്തിലെ തൂക്കുപാലം തകര്‍ന്ന് ദുരന്തം;മരണം നൂറ് കടന്നു

(Gujarat)ഗുജറാത്തില്‍ മോര്‍ബി ജില്ലയില്‍ മച്ചു നദിക്കു കുറുകെയുള്ള 143 വര്‍ഷം പഴക്കമുള്ള തൂക്കുപാലം തകര്‍ന്ന സംഭവത്തില്‍ മരണം 132 ആയി. പരമാവധി 150 പേര്‍ക്ക് കയറാന്‍ ശേഷിയുള്ള പാലത്തില്‍ 400നും 500നും ഇടയില്‍ ആളുകള്‍ കയറിയത് അപകടത്തിന് കാരണമായതായി സൂചന. പാലത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലെന്ന് അധികൃതര്‍.

തകരുന്ന സമയത്ത് അഞ്ഞൂറോളംപേര്‍ പാലത്തിലുണ്ടായിരുന്നു. നൂറോളംപേര്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ടതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രസര്‍ക്കാര്‍ രണ്ടു ലക്ഷവും ഗുജറാത്ത് സര്‍ക്കാര്‍ നാലു ലക്ഷവും അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.

പരുക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ ധനസഹായവും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചുദിവസം മുന്‍പാണ് നവീകരിച്ച പാലം യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here