Kozhikode:പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതി; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു;5 പേര്‍ പിടിയില്‍

പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട്(Kozhikode) കുറ്റിക്കാട്ടൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളടക്കം അഞ്ച് പേര്‍ പിടിയിലായി.

യുവാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമായിരുന്നു തട്ടിക്കൊണ്ടു പോയത്. പ്രതികളുണ്ടായിരുന്ന കുന്ന് വളഞ്ഞ് പുലര്‍ച്ചെ പൊലീസ് യുവാവിനെ മോചിപ്പികികുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here