
പാറശ്ശാല ഷാരോണ്‍ രാജിന്റെ(Sharon Raj) കൊലപാതകത്തില്‍ പ്രതിയായ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ബന്ധുവായ യുവതിയും സംശയ നിഴലില്‍.
അമ്മയയെയും അച്ഛനയെയും അമ്മാവനെയും ബന്ധുവായ യുവതിയെയും പൊലീല് ചോദ്യം ചെയ്യുന്നു. മൂന്നിടത്തു ഇരുത്തിയാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.
ഗ്രീഷ്മയുടെ അറസ്റ്റ് പതിനൊന്നു മണിയോടെ രേഖപ്പെടുത്തും. അറസ്റ്റിന് ശേഷം ഗ്രീഷ്മയെ വീട്ടില്‍ എത്തിച്ച് തെളിവെടുക്കും. തെളിവുകള്‍ അടിയന്തിരമായി കണ്ടെത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
ഷാരോണ്‍ രാജിന്റെ കൊലപാതകം;പ്രതി ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ്
പാറശ്ശാല ഷാരോണ്‍ കൊലപാതക കേസ് പ്രതി ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ്. കല്ലേറില്‍ പുമ്പള്ളിക്കോണത്തെ വീടിന്റെ ജനല്‍ ചില്ലകള്‍ തകര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അജ്ഞാതരാണ് സംഭവത്തിന് പിന്നില്‍. ഗ്രീഷ്മയെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും.
കൊലപാതകത്തിലേക്ക് നയിച്ചത് വൈരാഗ്യമെന്നും ഗ്രീഷ്മയുടെ മൊഴിയില്‍ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here