
ടി ജെ ചന്ദ്രചൂഡന്‍ എന്നും മനസ്സുകൊണ്ട് ഇടത് രാഷ്ട്രീയത്തോടൊപ്പം നിന്ന നേതാവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍(MV Govindan Master). ഇടതുപക്ഷ ആശയങ്ങള്‍ക്ക് തീര്‍ച്ച മൂര്‍ച്ച വരുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ കൂട്ടുക്കെട്ടിന്റെ സമ്മര്‍ദ്ധം കൊണ്ട് ഇടതുമുന്നണി വിട്ടപ്പോഴും എന്നും മനസ്സുകൊണ്ട് ഇടതു രാഷ്ട്രീയത്തോടൊപ്പം നിന്ന നേതാവെന്നും
കേരള രാഷ്ട്രീയത്തിനും ദേശീയ രാഷ്ട്രീയത്തിനും എല്ലാ കാലവും ഇടതുപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ച ആര്‍എസ്പി നേതാവിനെയാണ് നഷ്ടപ്പെട്ടതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു. ഇടതുപക്ഷ മുന്നണിയോട് ഇണങ്ങിയപ്പോഴും പിണങ്ങിയപ്പോഴും വ്യക്തി ബന്ധങ്ങള്‍ അദ്ദേഹം സൂക്ഷിച്ചിരുന്നു.
ആര്‍എസ്പി ബംഗാള്‍ ഘടകം ഇടതുമുന്നണിക്കൊപ്പം നിന്നപ്പോഴും കേരള ഘടകം യുഡിഎഫിന് ഒപ്പം നിന്നപ്പോഴും അദ്ദേഹം ദേശീയ രാഷ്ട്രീയം ശരിയായ രീതിയില്‍ കൈകാര്യം ചെയ്തു. അദ്ദേഹത്തിന്റെ മനസ്സ് എല്ലാ കാലത്തും ഇടതുപക്ഷത്തിന് ഒപ്പമായിരുന്നു-എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here