മികവിന്റെ പാതയിൽ എപിജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവ്വകലാശാല

ചുരുങ്ങിയ കാലം കൊണ്ട് മികവിന്റെ കേന്ദ്രമായി മാറുകയാണ് എപിജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവ്വകലാശാല. കണ്ടുപോന്ന പരീക്ഷാ രീതിയിലടക്കം സമഗ്ര മാറ്റം വരുത്തി മുന്നേറുകയാണ് ഇവിടം. സമീപഭാവിയിൽ ലോകോത്തര മികവിന്‍റെ കേന്ദ്രമാക്കുകയാണ് അടുത്ത ലക്ഷ്യം.

വെറും ഏഴ് വയസ് പ്രായമാണ് സാങ്കേതിക സർവ്വകലാശാലക്ക്. ഇക്കാലയളവിൽ ആർജിച്ചെടുത്ത പക്വതയ്ക്ക് മുന്നിൽ പ്രായം വെറും തുച്ഛമായ കണക്ക് മാത്രം. 2015 ൽ രൂപീകൃതമായ എപിജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവ്വകലാശാലയിൽ 142 എൻജിനീയറിങ് കോളേജുകൾ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഒന്നര ലക്ഷത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സർവ്വകലാശാലയിൽ 17,000 ത്തോളം പേരാണ് അധ്യാപകരായുള്ളത്. എൻജിനീയറിംഗ് ബിരുദത്തിനൊപ്പം മൈനർ ബിരുദം കൂടി നൽകുന്ന “മൈനർ ഇൻ എഞ്ചിനീയറിംഗ്” എന്ന ആശയം സർവ്വകലാശാല നടപ്പിലാക്കി. എൻജിനീയറിംഗ് കോഴ്സുകൾ കൂടുതൽ വൈവിധ്യവത്കരിക്കാനും, വ്യവസായ ബന്ധിതമാക്കാനും ‘ബോർഡ് ഓഫ് സ്കിൽസ്’ ആരംഭിച്ചു. ഒപ്പം 5 കോടിയോളം രൂപ വിനിയോഗിച്ച് ആധുനിക ഗവേഷണ സംവിധാനങ്ങൾ നടപ്പിലാക്കി. ഇതുവഴി ശാസ്ത്ര ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്ന എൽസെവിയറിന്റെ സാങ്കേതികസേവനങ്ങൾ സൗജന്യമായി ലഭ്യമാകും. പരീക്ഷാ രീതിയിലും സമഗ്ര മാറ്റമാണുണ്ടാകാൻ പോകുന്നത്.

ഇരുന്നൂറോളം കുട്ടികൾക്കുള്ള ഹോസ്റ്റൽ സൗകര്യത്തോടെ ട്രാൻസിറ്റ് കാമ്പസ്സ് അടുത്ത വർഷം മുതൽ പ്രവർത്തനം ആരംഭിക്കും. സംസ്ഥാനത്ത് വിദ്യാർത്ഥികൾക്കായി സമഗ്ര ഇൻഷുറൻസ് പദ്ധതി ആരംഭിച്ച ആദ്യ സർവ്വകലാശാലയും കെടിയു ആണ്. അന്തർദ്ദേശീയ നിലവാരത്തിലുള്ള മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ ഈ വർഷം സർവ്വകലാശാല ആരംഭിച്ചു. 30 കോടി രൂപയാണ് ഇതിനായി സർവകലാശാല മാറ്റിവച്ചത്. അവസാന സെമസ്റ്റർ പരീക്ഷകൾ പ്രസിദ്ധീകരിക്കുന്ന അതേ ദിവസം വിദ്യാർത്ഥികൾക്ക് പ്രൊവിഷണൽ സർട്ടിഫിക്കറ്റടക്കം പോർട്ടൽ വഴി ലഭ്യമാക്കുന്ന കേരളത്തിലെ ഏക സർവകലാശാല കൂടിയാണ് സാങ്കേതിക സർവകലാശാല.

നേട്ടങ്ങളുടെ കോട്ടകെട്ടുകയാണ് സാങ്കേതിക സർവ്വകലാശാല. നോട്ടം കൊണ്ടുപോലും കോട്ടം വരുത്താനാകില്ലെന്ന് മാത്രമല്ല, ലോകോത്തര മികവെന്ന നേട്ടം വിദൂരമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News