പൗരത്വ ഭേദഗതി നിയമം; ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

പൗരത്വ ഭേദഗതി നിയമത്തിന് എതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിവാദ ബില്ലിൻ്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള 232 ഹർജികളാണ് സുപ്രീം കോടതിയുടെ മുൻപിൽ ഉള്ളത്. ചീഫ് ജസ്റ്റിസ് യുയു ലളിതിൻ്റെ അധ്യക്ഷതയിലുള്ള മൂന്ന് അംഗ ബെഞ്ചാണ് ഇന്ന് മുതൽ ഹർജികളിൽ വാദം കേൾക്കുക.

മുസ്ലീംലീഗ്, ജയറാം രമേശ്, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവരുടെ ഹർജികൾ ഒന്നിച്ചാണ് കോടതി പരിഗണിക്കുന്നത്. സെപ്റ്റംബറിൽ കേസ് പരിഗണിച്ച കോടതി ദീപാവലി അവധിക്ക് ശേഷം വാദം കേൾക്കാനായി മാറ്റി വെയ്ക്കുകയായിരുന്നു. 2014 ഡിസംബറിന് മുൻപ് പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറ്റം നടത്തിയവർക്ക് പൗരത്വം നൽകുന്ന ബിൽ കേന്ദ്ര സർക്കാരിൻ്റെ മുസ്ലീം വിരുദ്ധ അജണ്ടയാണ് എന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News