ADVERTISEMENT
പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസേവാലയുടെ കൊലപാതകത്തിന്റെ അന്വേഷണത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സിദ്ദുവിന്റെ കുടുംബം. അടുത്തമാസം 25നകം അന്വേഷണം ശരിയായ ദിശയിൽ പൂർത്തിയാക്കണമെന്ന് പിതാവ് സർക്കാരിന് അന്ത്യശാസനം നൽകി. അല്ലാത്തപക്ഷം പരാതി പിൻവലിക്കുമെന്നും രാജ്യം വിടുമെന്നും പിതാവ് ബാൽക്കൂർ സിങ് പറഞ്ഞു.
അതേസമയം, ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പക മാത്രമല്ല സിദ്ദു മൂസേവാലയുടെ കൊലയിലേക്ക് നയിച്ചത്, മറ്റു ചില കാരണങ്ങൾക്കൂടിയുണ്ട്. ഇത് കണ്ടെത്തണമെന്നും പിതാവ് ആവശ്യപ്പെടുന്നു. മേയ് 29നാണ് സിദ്ദു മൂസേവാലയെ വെടിവച്ചു കൊലപ്പെടുത്തിയത്. ഓഗസ്റ്റിൽ 24 പേരെ പ്രതിചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.