
ഛത്തീസ്ഗഡിൽ രണ്ട് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു. കങ്കറിൽ ഇന്ന് പുലർച്ചെ നാലുമണിക്കാണ് ഏറ്റുമുട്ടലുണ്ടായത്. പൊലീസിലെ പ്രത്യേക ദൗത്യസംഘവും ബിഎസ്എഫുമാണ് മാവോയിസ്റ്റുകളെ നേരിട്ടത്. ഇവരിൽനിന്ന് ആയുധങ്ങളും ലഘുലേഖകളും പിടിച്ചെടുത്തു.
തലസ്ഥാനമായ റായ്പൂരിൽനിന്ന് 160 കിലോമീറ്റർ അകലെയാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിലിനുപോയ ദൗത്യ സംഘത്തിനുനേരെ മാവോയിസ്റ്റുകൾ ആദ്യം വെടിയുതിർക്കുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here