Elanthoor Case:ഇലന്തൂര്‍ നരബലി കേസ്;ഡി.എന്‍.എ പരിശോധന നടക്കുകയാണെന്ന് കൊച്ചി ഡിസിപി ശശിധരന്‍

(Elanthoor Case)ഇലന്തൂര്‍ നരബലി കേസില്‍ ഡി.എന്‍.എ പരിശോധന നടക്കുകയാണെന്ന് കൊച്ചി ഡിസിപി ശശിധരന്‍. പരിശോധന പൂര്‍ത്തിയാവാതെ മൃതദേഹം പെട്ടന്ന് വിട്ട് നല്‍കാന്‍ കഴിയില്ല.

കേസിന്റെ പ്രത്യേകതയെ കുറിച്ചും മൃതദേഹം വിട്ടു കൊടുക്കാന്‍ കഴിയാത്ത സാഹചര്യത്തെക്കുറിച്ചും പത്മയുടെ മകനോട് കൃത്യമായി പറഞ്ഞു കൊടുത്തിട്ടുള്ളതാണ്. പൊലീസിന്റെ അന്വേഷണത്തില്‍ അവര്‍ തൃപ്തരാണെന്നും ഡിസിപി അറിയിച്ചു.

അതേസമയം നരബലി കേസിലെ പ്രതികളെ ഇലന്തൂരില്‍ എത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു. റോസിലിന്‍ കൊല്ലപ്പെട്ട കേസിലാണ് പ്രതികളായ മുഹമ്മദ് ഷാഫി ,വൈദ്യന്‍ ഭഗവല്‍ സിംഗ്, വൈദിന്റെ ഭാര്യ ലൈല എന്നിവരെ ഇരുന്തൂരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നത്. ഇത് ആദ്യമായാണ് റോസിലിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളെ വൈദ്യന്‍ ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News