പിബി അംഗമായി തെരഞ്ഞെടുത്തത് വഴി പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്വം:MV ഗോവിന്ദന്‍ മാസ്റ്റര്‍| MV Govindan Master

(PB)പോളിറ്റ് ബ്യൂറോ അംഗമായി തെരഞ്ഞെടുത്തത് വഴി പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്വമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. തീരുമാനം കേന്ദ്ര കമ്മിറ്റിയുടേതാണ്. യെച്ചൂരിയാണ് പിബിയില്‍ പേര് നിര്‍ദേശിച്ചത്.

തന്നില്‍ പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം രാഷ്ട്രീയമായി നിലപാടുകള്‍ സ്വീകരിച്ച് മുന്നോട്ട് പോകാന്‍ ശക്തി നല്‍കുമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു. പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലും പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയിലും ഏല്‍പ്പിച്ച ചുമതലകള്‍ കൃത്യമായി നിര്‍വ്വഹിക്കും. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗമായി തെരഞ്ഞെടുത്തു എന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്.

തെറ്റായ നിലപാടുകളെയും സമീപനങ്ങളെയും നിയമപരമായും ഭരണഘടനാപരമായും നേരിടുന്നതിന് പ്രതിപക്ഷ പാര്‍ട്ടികളുമായുള്ള യോജിച്ച പ്രവര്‍ത്തനം കരുത്ത് പകരും. കൂട്ടായ പ്രവര്‍ത്തമാണ് പാര്‍ട്ടി ലക്ഷ്യം വെയ്ക്കുന്നത്-എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News