140 പേരുടെ ജീവനെടുത്ത മോര്‍ബി പാലം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

140 പേരുടെ ജീവനെടുത്ത ഗുജറാത്തിലെ മോര്‍ബി പാലം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തൂക്കുപാലത്തില്‍ കയറാവുന്നതിലധികം ആളുകള്‍ കയറിയതിനെ തുടര്‍ന്നാണ് പാലം തകരാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. തൂക്കുപാലം തകര്‍ന്നു നദിയില്‍ പതിച്ച് മരിച്ചവരുടെ എണ്ണം 141 കടന്നു.

അഹമ്മദാബാദില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള വിനോദസഞ്ചാര കേന്ദ്രമായ ഇവിടെയെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുനൂറിലേറെ പേരാണു നദിയില്‍ പതിച്ചത്. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. നദിയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം. പാലത്തില്‍ നിന്ന് ഒരുകൂട്ടം ആളുകള്‍ വീഡിയോ പകര്‍ത്തുന്നതിനിടെ പാലം തകര്‍ന്നുവീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. വിനോദസഞ്ചാരത്തിനെത്തിയ ആളുകളിലാരോ പകര്‍ത്തിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News