മാറഡോണയ്‌ക്ക്‌ ആദരമായി സ്വർണക്കാലുള്ള പ്രതിമ

മാറഡോണയ്‌ക്ക്‌ ആദരമായി സ്വർണക്കാലുള്ള പ്രതിമ. നാപോളി സ്‌റ്റേഡിയത്തിലാണ്‌ പ്രതിമ സ്ഥാപിച്ചത്‌. ഇറ്റാലിയൻ ഫുട്‌ബോൾ ലീഗിൽ നാപോളിയും സസുവോളോയും തമ്മിലുള്ള കളിക്കുമുമ്പേയാണ്‌ പ്രതിമ  അനാവരണം ചെയ്‌തത്‌.

പന്തുമായി കുതിക്കുന്ന മാറഡോണയെയാണ്‌ പ്രതിമയാക്കിയത്‌. വിഖ്യാത ഗോളുകൾ നേടിയ ഇടംകാൽ സ്വർണനിറത്തിലാണ്‌ രൂപകൽപ്പന ചെയ്‌തത്‌.  മാറഡോണയുടെ 62–-ാംജന്മദിനത്തിന്റെ ഭാഗമായാണ്‌ നാപോളി അവരുടെ ഇതിഹാസതാരത്തിന്‌ ആദരമർപ്പിച്ചത്‌. നവംബർ 25ന്‌ മാറഡോണ അന്തരിച്ചിട്ട്‌ രണ്ടുവർഷമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News