
അമരവിളയില്‍ വന്‍ കഞ്ചാവ് വേട്ട 10 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ അമരവിള എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. സ്വകാര്യ വാഹനത്തില്‍ കടത്താന്‍ ശ്രമിക്കവേയാണ് കഞ്ചാവ് പിടികൂടിയത്.
എക്‌സൈസ് വകുപ്പിന്റെ സപെഷ്യല്‍ ഡ്രൈവിലാണ് കഞ്ചാവ് പിടികൂടിയത്. ശാസ്താംകോട്ട സ്വദേശികളായ സിജോ കമല്‍ സ്റ്റെറില്‍ , സുരേഷ് ,സുനില്‍ എന്നിവരാണ് പിടിയിലായത്. ചെന്നൈയില്‍ നിന്നും വന്ന ടിപ്പുസുല്‍ത്താന്‍ എന്ന ബസ്സില്‍ നടത്തിയ പരിശോധയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും. അമരവിള ചെക്‌പോസ്റ്റില്‍ പരിശോധന കര്‍ശനമാക്കുമെന്ന് എക്‌സൈസ് അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here