കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ പിന്തുണയ്ക്കുന്നതില്‍ ഖാര്‍ഗെയ്ക്ക് അതൃപ്തി

ഗവര്‍ണറെ പിന്തുണക്കുന്ന കേരളത്തിലെ കോഗ്രസ് നേതാക്കളുടെ നിലപാടില്‍ അതൃപ്തിയുമായി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ദേശീയ നിലപാടിന് വിരുദ്ധമായി വിഡി സതീഷന്‍ ഉള്‍പ്പെടെയുള്ള നാതാക്കള്‍ ഗവര്‍ണറെ പിന്തുണക്കുന്നതിലാണ് ഖാര്‍ഗെക്ക് അതൃപ്തി. സിപിഐഎം ജറല്‍ സെക്രട്ടറി സീതാറായെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നിലപാട് അറിയിച്ചു. ഗവര്‍ണര്‍മാരുടെ ഇടപെടലുകള്‍ക്കെതിരെ പ്രതിപക്ഷ സഹകരണത്തിനുള്ള നീക്കത്തിന്റെ ഭാഗമായി .ച്ചെൂരി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ശരത് പവാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി

കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുടെ ഇടപെടലുള്‍ക്കെതിരെയാണ് നിലപാട് സ്വീകരിക്കുന്നത്. രാജസ്ഥാനില്‍ ഗെഹ്ലോട്ട് സര്‍്ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കുക വരെ ചെയ്യുന്നു.. കേരളത്തിലെ ഗവര്‍ണരുടെ നടപടിയും ഭരണഘടനാ വിരുദ്ധമെന്ന നിലപാടാണ് എഐസിസി നേതൃത്വത്തിനുള്ളത് ..എന്നാല്‍ കേരളത്തിലേ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഗവര്‍ണറെ പിന്തുണക്കുന്ന നിലപാടും. ഈ സാഹചര്യത്തിലാണ് വിഡി സതീശന്‍ ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കളുെട നിലാപാട് തള്ളി എഐസിസി അധ്യക്,ന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തന്നെ രെഗത്തെത്തിയത്. ഗവര്‍ണര്‍മാരുടെ സംസ്ഥാനതലത്തിലെ ഇടപെടലുകള്‍ക്കെതിരെ ദേശീയ തലത്തില്‍ തന്നെ പ്രതിപക്ഷ പാര്‍ട്ടികളുടെ സഹകരണമാണ് സിപിഐഎം നീക്കം. ഇകിന്റെ ഭാഗമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മല്ലികാര്‍ജ്ജുന്‍ ഖാര്‍രെയും, ശരത് പവാറുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയിലണ് ഖാര്‍ഗെ നിലപാട് വ്യക്തമാക്കിയത്.

അതേ സമയം ഗവര്‍ണര്‍ വിഷയത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് ഒപ്പമെന്നും മറ്റ് സംസ്ഥാനങ്ങളില്‍ വ്യത്യസ്ത നിലപാടാണ് അവര്‍ക്കുള്ളതെന്നും ചൂണ്ടിക്കാട്ടിയ സിപിഐഎം പോളിറ്റ് ബ്യേേൂറാ അംഗം എംവി ഗോവിന്ദ്ന്‍ അത് അവര്‍ക്കിടയിലുള്ള വൈരുദ്ധ്യം വ്യക്തമാക്കുന്നെന്നും കൂട്ടിച്ചേര്‍ത്തു ലീഗിന് പോലും ഹവര്‍ണര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് ഒപ്പം നില്‍ക്കുന്നില്ലെന്നും എംവി ഗോവിന്ദന് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News