ഒരേ ഒരു മതം അത് ഫുട്‌ബോള്‍; ഫിഫ ലോകകപ്പിന് ആവേശമായി ലാലേട്ടന്‍; വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത് കേരളത്തിന്റെയും മലപ്പുറത്തിന്റെയും ഫുട്ബാള്‍ ആവേശത്തെ വരികളിലൂം ദൃശ്യങ്ങളിലും അതേ പടി പകര്‍ത്തിയ മോഹന്‍ലാലിന്റെ ലോകകപ്പ് ഗാനമാണ്. വരികളിലും ദൃശ്യങ്ങളിലുമായി ചിത്രീകരിച്ച ലോകകപ്പ് ഗാനം വളരെ മനോഹഹരമായാണ് മോഹന്‍ ലാല്‍ ദോഹയിലെത്തിച്ചത്.

മോഹന്‍ലാല്‍ സല്യൂട്ടേഷന്‍ ടു ഖത്തര്‍’ എന്നപേരിലായിരുന്നു ലോകകപ്പ് ഗാനത്തിന്റെ റിലീസിങ്. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ടി.കെ. രാജീവ്കുമാറാണ് ലോകകപ്പ് ഗാനം ഒരുക്കിയത്. കൃഷ്ണദാസ് പങ്കിയുടെ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബ് ഈണം നല്‍കി.

‘ആടാം.. ആടിപ്പാടി ഓടാം..ഓടിച്ചാടി പായാം… ചാടിപ്പാടി പറക്കാം…’ എന്നു തുടങ്ങുന്ന വരികളില്‍ കാല്‍പന്തുകളിയോടുള്ള മലയാള മണ്ണിന്റെ ഇഷ്ടമാണ് വരച്ചിടുന്നത്. ബ്രസീലും അര്‍ജന്റീനയും ബെല്‍ജിയവും സ്‌പെയിനും ജപ്പാനും ഉള്‍പ്പെടെ ലോകകപ്പിലെ കരുത്തരായ ഫുട്ബാള്‍ രാജ്യങ്ങളെ വരികളിലൂടെ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ലോകമെങ്ങമുള്ള ഫുട്ബാള്‍ ആരാധകര്‍ക്ക് മുന്നിലേക്ക് മലപ്പുറത്തിന്റെയും കേരളത്തിന്റെയും കാല്‍പന്ത് സ്‌നേഹം ലോകകപ്പ് ഗാനോപഹാരത്തിലൂടെ എത്തിക്കാനുള്ള ശ്രമമാണ് തങ്ങളുടേത്. അടുത്തിടെ ഫിഫ പുത്തിറക്കിയ മൈതാനം എന്ന ഡോക്യുമെന്ററിയിലൂടെ കേരളത്തിന്റെ ഫുട്ബാള്‍ ആവേശം ലോകമെങ്ങും അറിഞ്ഞതാണ്. ഫുട്ബാളിനെ ജീവതത്തിന്റെ മറ്റെന്തിനേക്കാളും പ്രണയിക്കുന്നവരാണ് മലയാളിയും മലപ്പുറവും. അവരുടെ ഫുട്ബാള്‍ പ്രണയത്തിനുള്ള ഉപഹാരം കൂടിയാണ് ഈ ലോകകപ്പ് ഗാനം ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു.

മലപ്പുറത്തിന്റെ ഫുട്ബാള്‍ ഗ്രാമമായ തെരട്ടമ്മല്‍ മുഖ്യ വേദിയായ ഷൂട്ടിങ്ങില്‍ നാട്ടുകാരും ഫുട്ബാള്‍ കമ്പക്കാരും സ്ത്രീകളും കുട്ടികളും സെവന്‍സ് അനൗണ്‍സ്‌മെന്റുകളും ഉള്‍പ്പെടെ നാട്ടിന്‍ പുറത്തെ ഫുട്ബാള്‍ ആവേശമാണ് ദൃശ്യവല്‍കരിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel