ഇലന്തൂർ നരബലി; മരിച്ചവരുടെ DNA പരിശോധന ഫലം വൈകുമെന്ന് പൊലിസ്

ഇലന്തൂർ നരബലിക്കേസിൽ ഡി എൻ എ പരിശോധന ഫലം വൈകുമെന്ന് പൊലിസ്. മൃതദേഹം വിട്ടുനൽകാൻ ഇനിയും രണ്ടാഴ്ച സമയമെടുക്കുമെന്ന് ഡിസിപി എസ് ശശിധരൻ കൊച്ചിയിൽ പറഞ്ഞു.അതേസമയം മൃതദേഹം ഉടൻ വിട്ടുകിട്ടുമെന്ന ആവശ്യവുമായി മകൻ രംഗത്ത് വന്നു.

പത്മയുടെ മൃതദേഹം 56 ഭാഗങ്ങളായാണ് ഉണ്ടായിരുന്നത്.ഓരോ ഭാഗവും പ്രത്യേകമായി ഡി എൻ എ പരിശോധന നടത്തേണ്ടതുണ്ട്.നവംമ്പർ 28 ന് പൂർണ ഡി എൻ എ ഫലം തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബിൽ നിന്ന് ലഭിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മൃതദേഹം വിട്ടുകിട്ടാൻ വൈകുന്നതിനാൽ കൊച്ചിയിൽ തുടരുകയാണ്. ജീവിത ചെലവിനുള്ള തുക പോലും കൈവശം ഇല്ലെന്നും ഇതിനോടകം അറുപതിനായിരം രൂപ ചിലവായെന്നും മകൻ സെൽവരാജ് പറഞ്ഞു.

എന്നാൽ കേസിന്റെ പ്രത്യേകതയെ കുറിച്ചും മൃതദേഹം വിട്ടു കൊടുക്കാൻ കഴിയാത്ത സാഹചര്യത്തെക്കുറിച്ചും പത്മയുടെ മകനോട് കൃത്യമായി ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു ഡിസിപിയുടെ പ്രതികരണം. കേസിൽ കുടുതൽ പ്രതികളുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും 90 ദിവസത്തിനകം കുറ്റപത്രം നൽകാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News