എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി നവംബര്‍ 3ന്

പരാതിക്കാരിയെ മര്‍ദ്ദിച്ച കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി നവംബര്‍ 3ന്. പരാതി പിന്‍വലിക്കാന്‍ മധ്യസ്ഥരുടെ സാന്നിധ്യത്തില്‍ എല്‍ദോസ് മര്‍ദ്ദിച്ചെന്നാണ് കേസ്. അതേസമയം അധികാരവും സ്വധീനവുമുള്ള പ്രതിക്ക് ജാമ്യം അനുവധിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

അഭിഭാഷകന്റെ ഓഫീസില്‍ വെച്ച് പരാതിക്കാരിയെ എല്‍ദോസ് കുന്നപ്പിള്ളി ആക്രമിച്ചു എന്ന കേസിലാണ് എല്‍ദോസ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയും അഭിഭാഷകരും അടക്കം അഞ്ചുപേരാണ് പ്രതികള്‍. അഭിഭാഷകരായ അലക്സ്, ജോസ്, മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കുറ്റിയാണി സുധീര്‍, ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ രാഗം രാധാകൃഷണന്‍ എന്നിവരാണ് പ്രതിപട്ടികയില്‍ ഉള്ളത്. അഭിഭാഷകന്റെ ഓഫീസില്‍ വച്ച് പരാതി പിന്‍വലിക്കാന്‍ ആദ്യം എംഎല്‍എ പണം വാഗ്ദാനം ചെയ്തു. വഴങ്ങാത്തേതാടെ യുവതിയെ മര്‍ദ്ദിച്ചൂവെന്നാണ് കേസ്.

ഈ ദൃശ്യങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ രാഗം രാധാകൃഷണന്‍ കാമറയില്‍ പകര്‍ത്തി.ഇത് ഉപയോഗിച്ച് പിന്നീട് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പറയുന്നു. മധ്യസ്ഥചര്‍ച്ചയിലെ വിശദാംശങ്ങള്‍ ലഭിക്കണമെന്നും അതിനാല്‍ എല്‍ദോസിന് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രതികള്‍ ചര്‍ച്ചക്കായി എത്തിയ വാഹനങ്ങള്‍ കസ്റ്റ്ഡിയില്‍ എടുക്കേണ്ടതുണ്ട്.. അധികാരവും സ്വധീനവുമുള്ള പ്രതിക്ക് ജാമ്യം അനുവധിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.ഇരുവിഭാഗത്തിന്റെ
വാദങ്ങള്‍ പരിഗണിച്ച ജില്ലാ സെഷന്‍ കോടതി അന്തിമ ഉത്തരവിടുന്നതിലേക്കായി കേസ് വരുന്ന വ്യാഴാഴ്ചത്തേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News