സംഗീത സംവിധായകന്‍ ആര്‍ രഘുറാം അന്തരിച്ചു

സംഗീത സംവിധായകന്‍ ആര്‍ രഘുറാം അന്തരിച്ചു. നാഡികളെ ബാധിക്കുന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗ ബാധിതനായിരുന്നു രഘുറാം. കൂടാതെ കാലില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് നടക്കാനാവാത്ത അവസ്ഥയിലായിരുന്നു രഘുറാം.38 വയസായിരുന്നു.

കഴിഞ്ഞ ദിവസം ആരോഗ്യം മോശമായതിനെ തുടര്‍ന്ന് വടപളനിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച മരിക്കുകയായിരുന്നു. ‘ഒരു കിടയിന്‍ കരുണൈ മാനു’ എന്ന സിനിമയിലൂടെയാണ് രഘുറാം ശ്രദ്ധനേടുന്നത്.

ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചത് രഘുറാം ആയിരുന്നു. സത്യ സോതനൈ ആണ് വരാനിരിക്കുന്ന ചിത്രം. ഒരുപാട് ഹ്രസ്വചിത്രങ്ങള്‍ക്കും മ്യൂസിക് ആല്‍ബങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here