ADVERTISEMENT
നല്ല ആരോഗ്യമുള്ള മുടിയുണ്ടാവണോ? ഇവിടെയിതാ ആരോഗ്യമുള്ള മുടിയുണ്ടാവാന്‍ കഴിക്കേണ്ട ആറു ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തുകയാണ്.. പോഷകഗുണമുള്ള ഈ ആഹാരങ്ങള്‍ കഴിച്ചാല്‍ മുടികൊഴിച്ചില്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാകുമെന്ന് വിദഗ്ധര്‍ തെളിയിക്കുന്നു.
കോര മത്സ്യം
വൈറ്റമിന്‍ ഡി അടക്കമുള്ള പോഷകങ്ങള്‍ അടങ്ങിയ കോര മത്സ്യം മുടിയെ ആരോഗ്യമുള്ളതാക്കുമെന്ന് ഗഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. കോര മത്സ്യത്തിലെ ഒമേഗ 3 ഫാറ്റി ആസിഡ് മുടി തഴച്ചുവളരാന്‍ സഹായിക്കുന്നു. മത്തി, പുഴമീന്‍, വെണ്ണപ്പഴം എന്നിവയും മുടി തഴച്ചുവളരാന്‍ വേണ്ട ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങളാണ്.
കടല
കൂടിയ അളവില്‍ ഒമേഗ 3 ആസിഡ് അടങ്ങിയിട്ടുണ്ട് കടലയില്‍. ഒപ്പം ബയോടിനും വൈറ്റമിന്‍ ഇയും. ഇവ ഡിഎന്‍എ തകരാറില്‍ നിന്നും കോശങ്ങളെ രക്ഷിക്കുന്നു. മുടി കൊഴിഞ്ഞു പോകുകയും മുടിയില്ലാതാവുകയും ചെയ്യുന്ന അവസ്ഥയില്‍ നിന്ന് കടല നിങ്ങളെ രക്ഷിക്കുന്നു. ബയോടിന്റെ അളവ് കുറയുന്നതാണ് മുടി കൊഴിയുന്നതിന്റെ പ്രധാന കാരണം. മുടിയുടെ സ്വാഭാവികനിറം സംരക്ഷിക്കാന്‍ സഹായിക്കുന്ന ചെമ്പിന്റെ അംശവും കടലയില്‍ ധാരാളമായുണ്ട്.
ചീര
നാട്ടിന്‍പുറങ്ങളില്‍ ധാരാളമായി കണ്ടുവരുന്ന പച്ചക്കറിയാണ് ചീരച്ചെടി. അയണ്‍, വൈറ്റമിന്‍ സി തുടങ്ങി ധാരാളം പോഷകഗുണമുള്ള ഘടകങ്ങള്‍ ചീരയില്‍ അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ വേരില്‍ ഇറങ്ങിച്ചെന്ന് രോമകൂപത്തെ ആരോഗ്യമുള്ളതാക്കുകയും മുടികൊഴിച്ചില്‍ ഇല്ലാതാക്കുകയും ചെയ്യും.
മുട്ട
മുട്ടയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനും സിങ്ക്, സള്‍ഫര്‍, അയണ്‍ തുടങ്ങിയ അയിരുകളും മുടിക്ക് നല്ലതാണെന്നാണ് കണ്ടെത്തല്‍. രോമകൂപങ്ങളില്‍ ഓക്‌സിജന്‍ എത്തുന്നതിന് അയണ്‍ സഹായിക്കുന്നു. അയണ്‍ പര്യാപ്തമല്ലാതാകുമ്പോഴാണ് മുടികൊഴിച്ചില്‍ ഉണ്ടാകുന്നത്. മുട്ടയ്ക്ക് പുറമേ, ചിക്കന്‍, മീന്‍ തുടങ്ങിയവയിലും അയണ്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ബ്ലൂബെറി പഴങ്ങള്‍
വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള പഴവര്‍ഗമാണ് ബ്ലൂബെറി. വൈറ്റമിന്‍ സി മുടിയുടെ പോഷണത്തിന് അത്യുത്തമമാണ്. ബ്ലൂബെറികള്‍, വൈറ്റമിന്‍ സിയെ തലയോട്ടിയിലേക്ക് വ്യാപിക്കുന്നതിന് സഹായിക്കുന്നു. രോമകൂപങ്ങളിലേക്ക് എത്തുന്ന രക്തധമനികളെ രക്തചംക്രമണത്തിന് സഹായിക്കുകയും ചെയ്യുന്നു. വൈറ്റമിന്‍ സിയുടെ അപര്യാപ്തത മുടി പൊട്ടിപ്പോകുന്നതിന് ഇടയാക്കും. കിവി, തക്കാളി, സ്‌ട്രോബറി പഴങ്ങളിലും വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്.
മധുരക്കിഴങ്ങ്
വൈറ്റമിന്‍ എ ധാരാളമായി അടങ്ങിയിട്ടുള്ള കിഴങ്ങ് വര്‍ഗമാണ് മധുരക്കിഴങ്ങ്. തലയോട്ടിയെ പരിപോഷിപ്പിക്കുന്ന എണ്ണ ഉത്പാദിപ്പിക്കുന്നത് വൈറ്റമിന്‍ എ ആണ്. വൈറ്റമിന്‍ എയുടെ അപര്യാപ്തത തലയോട്ടിയില്‍ ചൊറിച്ചിലുണ്ടാക്കുകയും താരന്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യും. കാരറ്റ്, മത്തങ്ങ, മാമ്പഴം, മത്തങ്ങക്കുരു, ബദാംപഴം തുടങ്ങിയവയും വൈറ്റമിന്‍ എ അടങ്ങിയിട്ടുള്ള ഭക്ഷണമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.