നല്ല മധുരമൂറും ചെമ്പരത്തി ജ്യൂസ് കുടിച്ചാലോ ?

നിസ്സാരനല്ല ഈ ചെമ്പരത്തി ജ്യൂസ്‌.. നല്ല കിടിലന്‍ രുചിയില്‍ ചെമ്പരത്തി ജ്യൂസ്‌ ട്രൈ ചെയ്താലോ ?

വേണ്ട ചേരുവകള്‍

1, ചെമ്പരത്തിപൂവ് – 5 ഗ്രാം
2, വെള്ളം – 250 മില്ലി
3, പഞ്ചസാര – 100 ഗ്രാം

തയാറാക്കുന്ന വിധം 

ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് ചെമ്പരത്തിപൂവ് ഇട്ടു നന്നായി തിളപ്പിക്കുക. ഒന്ന് തിളച്ച ശേഷം തീ കേടുത്തുക. ഒരു പാട് നേരം തിളപ്പിക്കണ്ട. ഏകദേശം 15 മിനിറ്റ് വെക്കുക. ഇനി ഇത് അരിച്ചെടുക്കുക, തിരികെ വീണ്ടും പാത്രത്തിലേക്ക് ഒഴിക്കുക. ഇനി പഞ്ചസാര ചേര്‍ക്കാം. ചെറിയ തീയില്‍ ചൂടാക്കുക, പഞ്ചസാര അലിഞ്ഞു ചേരുന്ന വരെ ഇളക്കുക. സിറപ്പ് ആകുന്നവരെ ചെറിയ തീയില്‍ ചൂടാക്കി കൊണ്ടിരിക്കുക. സിറപ്പ് പരുവം ആയാല്‍ തീ കെടുത്തി തണുക്കാന്‍ വെക്കാം. തണുത്തു കഴിഞ്ഞാല്‍ കുപ്പിയില്‍ ആക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

നാരങ്ങ വെള്ളം ഉണ്ടാക്കുമ്പോള്‍ കൂടെ ഈ ചെമ്പരത്തിപൂവ് സിറപ്പ് കൂടി ചേര്‍ക്കാം. നല്ല രുചികരമായ കൂടെ ആരോഗ്യപ്രദമായ ഒരു പാനീയം ആണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News