തിരുവനന്തപുരം അന്താരാഷട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നാളെ അഞ്ചു മണിക്കൂര്‍ നിർത്തിവെക്കും

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പാസി ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം അന്താരാഷട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നാളെ അഞ്ചു മണിക്കൂര്‍ നിര്‍ത്തിവെക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ വൈകിട്ട് നാലു മുതല്‍ രാത്രി ഒന്‍പത് മണിവരെ പ്രവര്‍ത്തിക്കില്ല.

സര്‍വീസുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ടെന്നും പുതുക്കിയ സമയക്രമം അതത് എയര്‍ലൈനുകളില്‍ നിന്ന് ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.1932ല്‍ വിമാനത്താവളം സ്ഥാപിതമായ കാലം മുതല്‍ പിന്തുടരുന്ന ഒരു നടപടിയാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News