പോപ്പുലർഫ്രണ്ട് മുൻ ചെയർമാർ E.അബൂബക്കറിന്റെ മെഡിക്കൽ റിപ്പോർട്ട്‌ തേടി ദില്ലി പട്യാല ഹൗസ് കോടതി

പോപ്പുലർഫ്രണ്ട് മുൻ ചെയർമാർ ഇ അബൂബക്കറിന്റെ മെഡിക്കൽ റിപ്പോർട്ട്‌ തേടി കോടതി. നാളെ ഉച്ചക്ക് മുമ്പ് ജയിലിൽ സൂപ്രണ്ട് റിപ്പോർട്ട്‌ നൽകണമെന്ന് ദില്ലി പട്യാല ഹൗസ് കോടതി വ്യക്തമാക്കി.കേസ് നാളെ വീണ്ടും പരിഗണിക്കും. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് മുമ്പായി ദേശവ്യാപകമായി ഇഡി യും എൻഐഎയും നടത്തിയ റെയ്ഡിന് പിന്നാലെയാണ് അബൂബക്കറും നസറുദ്ദീൻ എളമരവും അടക്കമുള്ള നേതാക്കളെ എൻഐഎ കസ്റ്റഡിയിലെടുത്തത്.

അതേസമയം, പോപ്പുലർ ഫ്രണ്ട് നേതാവ് ഇബ്രാഹിം പുത്തനത്താണിയെ അഞ്ചു ദിവസത്തേക്ക് NIA കസ്റ്റഡിയിൽ വിട്ടു.പോപ്പുലർ ഫ്രണ്ട് കായിക പരിശീലനവിഭാഗം ദേശീയ കോ-ഓർഡിനേറ്ററാണ് അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News