ബലാത്സംഗത്തെ അതിജീവിച്ചവരിൽ രണ്ട് വിരൽ പരിശോധന നടത്തരുതെന്ന സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് ഇപ്പോൾ സുപ്രീംകോടതി. പ്രാകൃതമായ രീതി എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന രണ്ട് വിരൽ പരിശോധനയെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി ഇത്തരം പരിശോധന നടത്തുന്നവർക്കെതിരെ കേസ് എടുക്കുമെന്നും വ്യക്തമാക്കി.ബലാത്സംഗക്കേസുകളില്‍ ഈ പരിശോധന ‘അശാസ്ത്രീയവും ചികിത്സാപരമായി അനാവശ്യവും അവിശ്വസനീയവുമാണ്’ എന്നാണ് ലോകാരോഗ്യസംഘടനയുടെ പ്രസ്താവന.
സത്യത്തിൽ ഇങ്ങനെയുള്ള ഒരു പരിശോധന ആവശ്യമാണോ? ശാരീരികമായി അവശതകൾ നേരിടുമ്പോഴും ഇത്തരത്തിലുള്ള പരിശോധന വീണ്ടും ആ പെൺകുട്ടിയിൽ വീണ്ടും ഒരു കടുത്ത ആഘാതമല്ലേ ഉണ്ടാക്കുന്നത്? ഇന്ന് സുപ്രീം കോടതിയുടെ ഉത്തരവ് പുറത്തുവന്നതിന് ശേഷം സോഷ്യൽ മീഡിയയിൽ മിക്കവരും സെർച്ച് ചെയ്ത വാക്കാണ് രണ്ട് വിരൽ പരിശോധന അഥവാ ടു-ഫിംഗെർ ടെസ്റ്റ്. എന്തായിരിക്കും ഈ രണ്ടു വിരൽ പരിശോധന എന്ന് പറയുന്നത്… എന്തിനാണ് ഈ പരിശോധന നടത്തുന്നത്… പരിശോധിക്കാം.
എന്താണ് രണ്ട് വിരൽ പരിശോധന അഥവാ ടു-ഫിംഗെർ ടെസ്റ്റ്?
ADVERTISEMENT
ബലാത്സംഗക്കേസുകളില്‍ ഇരകളുടെ യോനിയില്‍ ഡോക്ടര്‍ രണ്ട് വിരലുകള്‍ കടത്തി നടത്തുന്ന പരിശോധനയാണ് ടി.എഫ്.ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന രണ്ട് വിരല്‍ പരിശോധന
സ്ത്രീകളുടെ ലൈംഗികാവയവത്തിനകത്തേക്ക് വിരലുകൾ കയറ്റി മസിലുകളുടെ ബലം നോക്കി കന്യകാത്വം പരിശോധിക്കുന്ന രീതിയാണിത്. ഇതിന് യാതൊരു വിധത്തിലുള്ള ശാസ്ത്രീയ അടിത്തറയും ഇല്ല. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍ കന്യകയാണോ അല്ലയോ എന്ന് അറിയുന്നതിനായി ഡോക്ടര്‍മാര്‍ ഒന്നോ രണ്ടോ വിരലുകള്‍ ചേര്‍ത്ത് ഇരയുടെ സ്വകാര്യ ഭാഗത്തിലേക്ക് കടത്തി പരിശോധന നടത്തുന്ന രീതിയാണിത്. ഇതിൽ കന്യാചർമ്മവും പരിശോധിക്കും. സ്ത്രീയുടെ അല്ലെങ്കിൽ പെൺകുട്ടിയുടെ യോനി വഴി വിരലുകൾ കടത്തിയാണ് ഈ പരിശോധന നടത്തുന്നത്. ഇതിലൂടെ കന്യാചർമ്മവും യോനിഭിത്തിയുമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഡോക്ടര്‍മാരുടെ വിരലുകള്‍ യോനിയില്‍ എളുപ്പത്തില്‍ ചലിക്കുന്നുണ്ടെങ്കിൽ ആ സ്ത്രീ ലൈംഗികമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിലയിരുത്തുന്നു.
രണ്ട് വിരൽ പരിശോധനയെ സുപ്രീംകോടതി രൂക്ഷമായി വിമർശിക്കാൻ കാരണം?
ബലാത്സംഗം ചെയ്യപ്പെട്ട വ്യക്തിയുടെ സ്വകാര്യതയും അന്തസും ഹനിക്കുന്നതാണ് ഈ പരിശോധനാ രീതിയെന്നാണ് കോടതി നിരീക്ഷിച്ചത്. ഇത് ശാരീരികമായും മാനസികമായും വേദനിപ്പിക്കുന്നതാണ്. രണ്ട് വിരൽ പരിശോധനയിലെ ഫലം പോസിറ്റീവാണെങ്കിൽ പോലും ഇരയുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നതെന്ന് കരുതാനാകില്ല. രണ്ട് വിരൽ കന്യകാത്വ പരിശോധന സ്ത്രീകളുടെ മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന 2013ലെ സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെത്തന്നെ ഈ പരിശോധനകൾ വീണ്ടും തുടരുകയായിരുന്നു.
എന്നാൽ ബലാത്സംഗക്കേസുകളില്‍ ഇരകളെ വിവാദമായ ‘രണ്ട് വിരല്‍ പരിശോധന’യ്ക്ക് വിധേയരാക്കുന്നതിനെതിരെ പാകിസ്ഥാന്‍ സര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. ബലാത്സംഗക്കേസുകളിലെ മെഡിക്കോ ലീഗല്‍ പരിശോധനകളുടെ ഭാഗമായി ഇരകളെ രണ്ട് വിരല്‍ പരിശോധനയ്ക്ക് വിധേയരാക്കരുതെന്ന് പാക് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.