
പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയ പ്രതിയ്ക്ക് 27 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പോര്‍ക്കുളം സ്വദേശി സുധീറിനെയാണ് കുന്നംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്. 2017 ഡിസംബര്‍ 26ന് ആയിരുന്നു സംഭവം.
പ്രതി ഇയാളുടെ വീടിന്റെ പുറകുവശത്തെ ശുചിമുറിയിലേയ്ക്ക് കുട്ടിയെ പിടിച്ചുകൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡനവിവരം കുട്ടി മാതാപിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്ന് കുട്ടിയും മാതാപിതാക്കളും ചേര്‍ന്ന് കുന്നംകുളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി പോക്‌സോ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെഎസ് ബിനോയിയും, സഹായിക്കുന്നതിനായി അഡ്വ. അമൃതയും ഹാജരായി. 20 സാക്ഷികളെ വിസ്തരിക്കുകയും 19രേഖകളും, തൊണ്ടിമുതലുകളും ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here