
ഇടുക്കിയിൽ സഹോദരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചയാൾക്ക് 48 വർഷം തടവും നാൽപ്പതിനായിരം രൂപ പിഴയും . 2015 മുതൽ 2017 വരെ പലതവണ പന്ത്രണ്ടു വസ്സുകാരിയെ ഇയാൾ പീഡിപ്പിച്ചു .
മറ്റാരുമില്ലാത്ത സമയത്ത് വീട്ടിലെത്തിച്ചായിരുന്നു പീഡനം . 2021 ൽ നടത്തിയ കൗൺസിലിംഗിലാണ് കുട്ടി വിവരം പുറത്തു പറഞ്ഞത് . ആനച്ചാൽ സ്വദേശിക്കെതിരെ വെള്ളത്തൂവൽ പോലീസാണ് കേസെടുത്തത് .
ശിക്ഷ ഒരുമിച്ച് പത്തു വർഷം അനുഭവിച്ചാൽ മതി .ഇടുക്കി പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here