തുടർ തോൽവികൾ ബ്ലാസ്റ്റേഴ്സിന്റെ ശൈലി മാറ്റുമോ ..? ഇവാൻ പറയുന്നതിങ്ങനെ

തുടർച്ചയായി മൂന്ന് മത്സരങ്ങൾ കേരളാ ബ്ലാസ്റ്റേഴ്സ് തോറ്റതോടെ നിരാശയിൽ മാത്രമല്ല ഞെട്ടലിൽ കൂടിയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ. കഴിഞ്ഞ സീസണിൽ ഫൈനൽ വരെ കുതിച്ച ടീമാണ് ഈ നിരാശപ്പെടുത്തുന്ന കളി കാഴ്ചവയ്ക്കുന്നതെന്നത് ചിന്തിക്കാൻ കൂടി വയ്യാത്ത സാഹചര്യത്തിലാണ് ആരാധകർ.

മുന്നേറ്റനിരയിലെ രണ്ട് പ്രധാനികളും ക്ലബ് വിട്ടെങ്കിലും കഴിഞ്ഞ സീസണിലെ അതേ കളിശൈലി തന്നെയാണ് ഇക്കുറിയും ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് നടത്തിയത്. എന്നാൽ ഇത് ഫലപ്രദമാകുന്നില്ല എന്ന് തുറന്നുപറയേണ്ടിവരും. മുൻനിരയ്ക്ക് ഇതുവരെ താളം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സ് ശൈലി മാറ്റണം എന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. ഇതോടെ ചിലപ്പോൾ വൈകാതെ കാര്യമായ മാറ്റങ്ങൾ വരുമെന്ന സൂചനയാണ് ഇവാൻ നൽകുന്നത്.

ടെക്നിക്കൽ സ്റ്റാഫുകൾ നിരന്തരം ചർച്ച ചെയ്യുന്ന കാര്യമാണിത്, ചില കാര്യങ്ങളിൽ മാറ്റം വരുത്തണമെന്നും പുതിയ കാര്യങ്ങൾ പരീക്ഷിക്കണമെന്നും ആവശ്യങ്ങൾ ഉയരുന്നുണ്ട്, പുതിയ ചില കാര്യങ്ങൾ നടപ്പാക്കാൻ ആഗ്രഹമുണ്ട്, പക്ഷെ കളിക്കാർ ഒരു ഫോർമേഷനിൽ എത്രത്തോളം യോജിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഇക്കാര്യം, മുംബൈയ്ക്കെതിരായ മത്സരത്തിലെ പ്രശ്നം ടീമിന്റെ ഷെയ്പോ, ഫോർമേഷനോ ഒന്നുമല്ല, അവിടെ പ്രശ്നമായത് ടീം വച്ചുപുലർത്തിയ മനസ്ഥിതിയും എങ്ങനെ സാഹചര്യങ്ങളോട് പ്രതികരിച്ചു എന്നതുമാണ്, ചില പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ഞാനിപ്പോൾ ചെയ്യാനാ​ഗ്രഹിക്കുന്ന കാര്യം, ഒരുപക്ഷെ ചില കാര്യമായ മാറ്റങ്ങൾ ഉണ്ടായേക്കും പരിശീലകൻ ഇവാൻ പറയുകയുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here