കാല്‍ വിണ്ടുകീറുന്നതാണോ പ്രശ്‌നം? എങ്കില്‍ പരിഹാരമുണ്ട്

പാദസംരക്ഷണം പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ട ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഓരോ സമയത്തും കാലുകള്‍ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങള്‍ നിസ്സാരമായി തള്ളിക്കളയേണ്ടതല്ല.

കാരണം പലപ്പോഴും ഇതായിരിക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നത്. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ പലരും വിട്ട് പോവുന്ന ഒന്നാണ് കാലുകള്‍. കാല്‍ വിണ്ട് കീറുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ ഈ ലക്ഷണം സാധാരണമാണ് എന്ന് കരുതി വെറുതേ അവഗണക്കരുത്.

ഗ്ലിസറിന്‍

ഗ്ലിസറിനും നാരങ്ങാ നീരും മിശ്രിതമാക്കി കാലിലും ഉപ്പൂറ്റിയിലും പുരട്ടുക. ഇത് ഇരുപത് മിനിട്ടോളം വെച്ചശേഷം തണുത്ത വെളളത്തില്‍ കഴുകി കളയണം. ഇത് ഒരു മാസത്തോളം തുടരുന്നത് മികച്ച ഫലമുണ്ടാക്കും.

മോയ്‌സ്ച്വറെയ്‌സര്‍

കുളികഴിഞ്ഞ് ഉടന്‍ തന്നെ ഏതെങ്കിലും മോയ്‌സ്ച്വറെയ്‌സര്‍ കാല്‍പ്പാദങ്ങളില്‍ പുരട്ടുന്നത് നല്ലതാണ്. കാലില്‍ ജലാംശമുളളപ്പോള്‍ തന്നെ പുരട്ടുന്നതാണ് കൂടുതല്‍ ഫലം നല്‍കുക. കൈവശം മോയ്‌സ്ച്വറെയ്‌സര്‍ ഇല്ലാത്തവര്‍ക്ക് വെളിച്ചണ്ണ പുരട്ടാം. കുളിക്കുന്നതിനുമുന്‍പ് ശരീരത്തില്‍ വെളിച്ചെണ്ണ പുരട്ടിയിട്ടുണ്ടെങ്കിലും കുളി കഴിഞ്ഞാലും പുരട്ടണം.

ചൂടുവെളളം

കാല്‍പാദം വിണ്ടുകീറലിന് മറ്റൊരു പ്രതിവിധി ചൂടുവെളളമാണ്. ചെറുചൂടുവെളളത്തില്‍ ഉപ്പിട്ട് കാലുകള്‍ അര മണിക്കൂറോളം അതില്‍ മുക്കിവെക്കണം. പിന്നീട് കാല്‍ തുടച്ച് പാദത്തില്‍ മോയ്‌സ്ച്വറെയ്‌സര്‍ പുരട്ടണം.

തേന്‍

ഒരു ബക്കറ്റ് ഇളം ചൂടുവെളളത്തിലേക്ക് ഒരു കപ്പ് തേന്‍ ഒഴിക്കുക. മിക്‌സ് ചെയ്ത ശേഷം അതിലേക്ക് കാല്‍ ഇറക്കിവെക്കുക. ഇരുപത് മിനിറ്റിനുശേഷം കാല്‍ കഴുകിക്കളയാം. ഈ രീതി കാല്‍പാദങ്ങള്‍ സോഫ്റ്റാവാനും മികച്ചതാണ്.

കാപ്പിപ്പൊടി

ഒരു പാത്രത്തില്‍ കുറച്ച് കാപ്പിപ്പൊടിയും വെളളവും മിക്‌സ് ചെയ്യുക. പേസ്റ്റ് പരുവത്തിലാക്കിയതിനുശേഷം അതിലേക്ക് അല്‍പ്പം വെളിച്ചെണ്ണയും ബേബി ഷാംപുവും ചേര്‍ത്ത് ഒന്നുകൂടെ മിക്‌സ് ചെയ്യണം. ശേഷം കാലില്‍ പുരട്ടി അര മണിക്കൂര്‍ വെക്കണം. പിന്നീട് കഴുകിക്കളയാം. ഇതും കാല്‍പ്പാദം വിണ്ടുകീറുന്നതിന് നല്ല പ്രതിവിധിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like