Milk | അധികമായി നല്‍കുന്ന പാലിന് മില്‍മ ലിറ്ററിന് അഞ്ചു രൂപ കൂടുതല്‍ നല്‍കും

മലബാര്‍ മില്‍മ അധികമായി നല്‍കുന്ന പാലിന് ലിറ്ററിന് അഞ്ചു രൂപ കൂടുതല്‍ നല്‍കുന്നു. നവംബര്‍ ഒന്നു മുതല്‍ 30വരെ അധിക വില നല്‍കാന്‍ മലബാര്‍ മേഖലാ യൂണിയന്‍ ഭരണ സമിതി തീരുമാനിച്ചു. ഒക്ടോബര്‍ മാസത്തില്‍ മില്‍മയിലേക്കു നല്‍കിയ ശരാശരി പാലളവില്‍ നിന്നും കൂടുതലായി നല്‍കുന്ന പാലിനാണ് അധിക വിലയായ അഞ്ചു രൂപ ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുക.

ഇത്തരത്തില്‍ നവംബര്‍ മാസം ഡെയറിയില്‍ ലഭിച്ച അധിക പാലിന് ലിറ്ററിന് അഞ്ചുരൂപ കണക്കാക്കി അര്‍ഹരായ ക്ഷീര സംഘങ്ങളുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കും.
പാലിന്റെ വില്‍പ്പന വില വര്‍ധിപ്പിക്കാതെ നിലവിലെ പ്രതികൂല സാഹചര്യത്തിലും ക്ഷീര കര്‍ഷകര്‍ക്ക് ഇത്തരം സഹായങ്ങള്‍ നല്‍കുവാന്‍ സാധിക്കുന്നത് ക്ഷീര കര്‍ഷക പ്രസ്ഥാനത്തിന്റെ ഉജ്ജ്വല നേട്ടമാണെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി, മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.മുരളി എന്നിവര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here