ADVERTISEMENT
ഗുജറാത്തിലെ മോർബി തൂക്കുപാലം തകർന്ന് മരണം 140 കടന്നു. ഒൻപതുപേർ അറസ്റ്റിലായി .150 ഓളം പേരാണ് ഇന്നലെ മച്ചു നദിയിലേക്ക് വീണത്. 150 വർഷം പഴക്കമുള്ള മോർബിയിലെ തൂക്കുപാലം ഏഴ് മാസത്തെ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം 26നാണ് തുറന്നത്.
ഞായറാഴ്ച ഉണ്ടാകാറുള്ള തിരക്കിന് പുറമെ ഛഠ് പൂജക്കെത്തിയവരും കൂടിയായതോടെ തിരക്ക് നിയന്ത്രണാതീതമായി. ഇന്നലെ 6.30നാണ് തൂക്കുപാലം തകർന്ന് 150 പേർ മച്ചു നദിയിലേക്ക് വീണത്. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.