
വിഴിഞ്ഞം തുറുമുഖ വിരുദ്ധ സമരസമിതിക്ക് രാജ്യത്തിന് പുറത്ത് നിന്ന് സാമ്പത്തിക സഹായം ലഭിച്ചു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ലത്തീൻ സഭയിലെ വൈദികർ വിദേശ പണം സ്വീകരിച്ചു എന്നതിൻ്റെ വീഡിയോ ദൃശ്യം പുറത്ത് . സെപ്റ്റംബർ 18 ഉച്ചക്ക് 3 മണിക്ക് വിഴിഞ്ഞം മുല്ലൂരിൽ വെച്ച് സമരസമിതി നേതാവും ജൂബിലി മിഷൻ ആശുപത്രി ഡയറക്ടറുമായ ഫാദർ തിയോഡേഷ്യസ് ആണ് പണം ഏറ്റുവാങ്ങിയത് . ദുബായിലെ ഒരു ഷെയ്ക്ക് തന്നതാണ് എന്ന് പരസ്യമായി മൈക്കിലൂടെ വിളിച്ച് പറഞ്ഞ ശേഷമാണ് വിദേശ പണം കൈപറ്റിയത്.
”കെആർഎൽസിസി ( കേരള റീജിണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ ദുബായ് യൂണിറ്റ് ഇവിടെ എത്തിയിട്ടുണ്ട് , രണ്ട് കാര്യങ്ങൾക്കാണ് അവർ വന്നിരിക്കുന്നത് .നമ്മുടെ സമരം കണ്ടിട്ട് ദുബായ് ഷേക്ക് വലിയൊരു ഷെയ്ക്ക് ഹാൻഡ് നമുക്ക് തന്നിട്ടുണ്ട് അതോടൊപ്പം സമ്മാനം ആയി വലിയൊരു തുകയും തന്നിട്ടുണ്ട് . അത് തരാനാണ് അവർ എത്തിയത് .”
സമരത്തിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് വിദേശ സാമ്പത്തിക സഹായം എത്തി എന്ന് കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ കണ്ടെത്തിയതിന് പിന്നാലെയാണ് പരസ്യമായി വിദേശ സാമ്പത്തിക സഹായം സ്വീകരിച്ചു എന്ന് ഫാദർ തിയോഡേഷ്യസ് സമ്മതിക്കുന്ന വീഡിയോ പുറത്തായത്. വിദേശത്ത് നിന്ന് നേരിട്ട് പണം കൈപറ്റാൻ നിലവിൽ ലത്തീൻ സഭക്ക് അധികാരമില്ലെന്ന് ഇരിക്കെ FCRA നിയമ ലംഘനം ആണ് സമരസമിതി നടത്തിയിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here