Pinarayi Vijayan: സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ശൃംഖല കേരളപ്പിറവി ദിനത്തില്‍ നടത്തും; മുഖ്യമന്ത്രി

മയക്കുമരുന്നിനെതിരെ കേരളമെങ്ങും ജനകീയ ജാഗ്രതയുയരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ശൃംഖല കേരളപ്പിറവി ദിനത്തില്‍ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മയക്കുമരുന്നിനെതിരെയുള്ള കേരളത്തിന്റെ ജനകീയ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ എല്ലാവരേയും ക്ഷണിക്കുന്നുവെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

മയക്കുമരുന്നിനെതിരെ കേരളമെങ്ങും ജനകീയ ജാഗ്രതയുയരുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ശൃംഖല കേരളപ്പിറവി ദിനത്തില്‍ നടക്കും. വൈകിട്ട് മൂന്ന് മണിക്ക് സംസ്ഥാനത്തെ വാര്‍ഡുകളിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് ശൃംഖല തീര്‍ക്കുന്നത്. വിദ്യാലയങ്ങളില്ലാത്ത വാര്‍ഡുകളില്‍ പ്രധാന കേന്ദ്രങ്ങളില്‍ ശൃംഖല ഒരുക്കും. വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ അധ്യാപകര്‍, ജീവനക്കാര്‍, വ്യാപാരികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങി നാടിന്റെ സമസ്ത മേഖലയില്‍ നിന്നും ആളുകള്‍ ശൃംഖലയില്‍ കണ്ണിചേരും.

യുവതലമുറയെ ലഹരിയുടെ വിപത്തില്‍ നിന്നും രക്ഷിക്കാനും ലഹരിമുക്ത നവകേരളം പടുത്തുയര്‍ത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ‘ജീവിതമാണ് ലഹരി’ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മയക്കുമരുന്നിനെതിരെയുള്ള ജനമുന്നേറ്റത്തിനാണ് കേരളം നവംബര്‍ ഒന്നിന് സാക്ഷ്യം വഹിക്കുക. മയക്കുമരുന്നിനെതിരെയുള്ള കേരളത്തിന്റെ ജനകീയ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ എല്ലാവരേയും ക്ഷണിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News