R Bindhu: തൃപ്പൂണിത്തുറ സംഗീത-കലാ കോളേജില്‍ മിനി ഇന്‍ഡസ്ട്രിയല്‍ യൂണിറ്റിന് ഒരു കോടി രൂപ: മന്ത്രി ഡോ. ആര്‍ ബിന്ദു

കലാവിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം കലാലയത്തോട് ചേര്‍ന്ന് തൊഴിലും നല്‍കുന്ന മിനി ഇന്‍ഡസ്ട്രിയല്‍ യൂണിറ്റ് സ്ഥാപിക്കാന്‍ തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജ് ഓഫ് മ്യൂസിക്ക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സിന് ഒരു കോടി രൂപയ്ക്ക് ഭരണാനുമതി ആയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.

പൊതുസ്ഥലങ്ങളില്‍ ഉപയോഗശൂന്യവസ്തുക്കള്‍കൊണ്ട് ശില്പങ്ങള്‍ നിര്‍മ്മിച്ച് സ്ഥാപിക്കുന്നതടക്കമുള്ള പ്രവൃത്തികളാണ് മിനി ഇന്‍ഡസ്ട്രിയല്‍ യൂണിറ്റ് ഏറ്റെടുക്കുക. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളോട് ചേര്‍ന്ന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ചെറുകിട വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായാണിത് – മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

കലായങ്ങളിലെ സാഹചര്യങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള പദ്ധതിയായി വിഭാവനംചെയ്യപ്പെട്ടിട്ടുള്ളതാണ് മിനി ഇന്‍ഡസ്ട്രിയല്‍ യൂണിറ്റ് പദ്ധതി. ബസ് സ്റ്റോപ്പുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, കെട്ടിടങ്ങളുടെ ഉള്‍ഭാഗങ്ങള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് ശില്‍പ്പനിര്‍മ്മാണമാണ് മിനി ഇന്‍ഡസ്ട്രിയല്‍ യൂണിറ്റ് കൊണ്ട് കാര്യമായി ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക്, ഇ-വെയിസ്റ്റ്, ചില്ല് എന്നിവയടങ്ങുന്ന പാഴ്വസ്തുക്കള്‍ കൊണ്ട് കലാശില്പങ്ങള്‍ പണിത് ഇപ്പറഞ്ഞ ഇടങ്ങളില്‍ സ്ഥാപിക്കുന്നതിലൂടെ ‘പൂജ്യം മാലിന്യം’ എന്ന ആശയം പ്രചരിപ്പിക്കാനും ഈയിടങ്ങളില്‍ കൂടുതല്‍ ജനശ്രദ്ധയുണര്‍ത്താനും സാധിക്കുമെന്ന് മന്ത്രി ബിന്ദു പറഞ്ഞു.

മെറ്റല്‍ സ്‌ക്രബ്ബുകള്‍, ഇ-മാലിന്യങ്ങള്‍, ഓഫ്-കട്ട് വുഡ്, റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍, സെറാമിക് കഷണങ്ങള്‍ മുതലായവ മോഡിയുള്ളതും സുസ്ഥിരവുമായ മാധ്യമങ്ങളില്‍ തിരഞ്ഞെടുത്ത് മേശപ്പുറത്തു വെക്കാവുന്ന ചെറുശില്പങ്ങള്‍ നിര്‍മ്മിക്കാന്‍ കൂടിയാണ് മിനി ഇന്‍ഡസ്ട്രിയല്‍ യൂണിറ്റ് പദ്ധതി. അസംസ്‌കൃത വസ്തുക്കളില്‍നിന്നും നിത്യോപയോഗ സാധനങ്ങളും കരകൗശലവസ്തുക്കളും ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി പങ്കാളികളാവുന്നവര്‍ക്ക് വരുമാനവുമേകും.

കെട്ടിടനിര്‍മ്മാണത്തിന് 20 ലക്ഷം രൂപ, യന്ത്രസാമഗ്രികള്‍ക്ക് 42 ലക്ഷം, സെറാമിക് സ്റ്റുഡിയോയ്ക്ക് 10 ലക്ഷം, കായികാദ്ധ്വാനത്തിന് 16 ലക്ഷം അസംസ്‌കൃതവസ്തുക്കള്‍ വാങ്ങാന്‍ ഏഴു ലക്ഷം, ട്രാന്‍സ്‌പോര്‍ട്ടേഷനും സ്ഥാപിക്കലിനുമായി അഞ്ചു ലക്ഷം എന്നിങ്ങനെയാണ് മിനി ഇന്‍ഡസ്ട്രിയല്‍ യൂണിറ്റിന് തുക അനുവദിച്ചിരിക്കുന്നത് – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News