മുഖ്യമന്ത്രിയുടെ സന്ദർശനത്തിൽ നന്ദി അറിയിച്ച് ചാണ്ടി ഉമ്മൻ

മുഖ്യമന്ത്രിയുടെ സന്ദർശനത്തിൽ നന്ദി അറിയിച്ച് ചാണ്ടി ഉമ്മൻ . ഉമ്മന്‍ചാണ്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലുവ പാലസില്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. വിദഗ്ധ ചികിത്സയ്ക്കായി ജര്‍മ്മനിയിലേക്ക് പോകുന്ന ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യവിവരങ്ങളും മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. നടന്‍ മമ്മൂട്ടി അടക്കം പ്രമുഖര്‍ ഉമ്മന്‍ചാണ്ടിക്ക് ആശംസകള്‍ നേരാന്‍ എത്തിയിരുന്നു.

79ാം പിറന്നാള്‍ ദിനത്തിലാണ് ഉമ്മന്‍ചാണ്ടിക്ക് ആശംസകള്‍ നേരാന്‍ ആലുവ പാലസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയത്. ഉമ്മന്‍ചാണ്ടിയെ പൊന്നാടയണിയിച്ച് ആശംസിച്ച മുഖ്യമന്ത്രി അദ്ദേഹത്തിന്‍റെ ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വിദഗ്ധ ചികിത്സയ്ക്കായി ജര്‍മ്മനിയിലേക്ക് ഉടന്‍ പോകണമെന്നും പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തുമ്പോള്‍ കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മകന്‍ ചാണ്ടി ഉമ്മനുമായും കുടുബാംഗങ്ങളുമായും മുഖ്യമന്ത്രി സംസാരിച്ചു. എംപിമാരായ ജെബി മേത്തര്‍, ആന്‍റോ ആന്‍റണി അന്‍വര്‍ സാദത്ത് എംഎല്‍എ എന്നിവരും അവിടെയെത്തിയിരുന്നു. തിരക്കിനിടയിലും  പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേരാന്‍ മുഖ്യമന്ത്രി എത്തിയതില്‍ നന്ദിയുണ്ടെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ആലുവയില്‍ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഗസ്റ്റ്ഹൗസില്‍ വിശ്രമിക്കുന്ന ഉമ്മന്‍ചാണ്ടിയെ നടന്‍ മമ്മൂട്ടിയും നേരിട്ടെത്തി ആശംസിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ കേക്ക് മുറിച്ചും മധുരം പങ്കുവച്ചും ഉമ്മന്‍ചാണ്ടിക്ക് ആശംസകള്‍ നേര്‍ന്നു. വിദഗ്ധ ചികിത്സയ്ക്കായി അടുത്ത ദിവസം ജര്‍മ്മനിയിലേക്ക് പോകാനൊരുങ്ങുകയാണ് ഉമ്മന്‍ചാണ്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News