
നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) അധ്യക്ഷന്‍ ശരദ് പവാറിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ശിവാജിറാവു ഗാര്‍ജെ ഔദ്യോഗിക അറിയിപ്പിലൂടെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാരവാഹികളും പ്രവര്‍ത്തകരും ആശുപത്രിക്ക് പുറത്ത് ഒത്തുകൂടരുതെന്ന് ആവശ്യപ്പെട്ടു
81 കാരനായ ശരദ് പവാറിന്റെ ആരോഗ്യനില മെച്ചപ്പെട്ടാല്‍ ഡിസ്ചാര്‍ജ് ആയ ശേഷം നവംബര്‍ 4-5 തീയതികളില്‍ ഷിര്‍ദിയില്‍ നടക്കുന്ന പാര്‍ട്ടി ക്യാമ്പുകളില്‍ പങ്കെടുക്കുമെന്ന് എന്‍സിപി വൃത്തങ്ങള്‍ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here