Sharon: ഷാരോണ്‍ കൊലക്കേസ്; ഗ്രീഷ്മയുടെ മാതാവും അമ്മാവനും പ്രതികള്‍

പാറശാല ഷാരോണ്‍ കൊലക്കേസില്‍ പ്രതി ഗ്രീഷ്മയുടെ മാതാവിനെയും
അമ്മാവനെയും പ്രതി ചേര്‍ത്തു. മാതാവ് സിന്ധുവിനെയും അമ്മാവന്‍ നിര്‍മ്മല്‍ കുമാറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തെളിവ് നശിപ്പിച്ചതില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള ഇവരുുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കഴിഞ്ഞദിവസം മുതല്‍ ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവനെയും ചോദ്യം ചെയ്തുവരികയായിരുന്നു.

അതേസമയം, പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഗ്രീഷ്മ അണുനാശിനി കുടിക്കാനിടയായ സംഭവത്തില്‍ സ്റ്റേഷനില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാര്‍ക്ക് വീഴ്ച പറ്റിയതായി റൂറല്‍ എസ്പി ഡി ശില്‍പ പറഞ്ഞു. സംഭവത്തില്‍ രണ്ട് വനിതാ പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. ഗായത്രി, സുമ എന്നി പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്.

നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ നിന്നും ക്ലീനിങിന് ഉപയോഗിക്കുന്ന അണുനാശിനി കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഗ്രീഷ്മ.രാവിലെ എഴരയോടെ ബാത്ത്റൂമില്‍ പോകണമെന്ന് ഗ്രീഷ്മ ആവശ്യപ്പെട്ടു. ബാത്ത്റൂമില്‍ വെച്ച് അവിടെയുണ്ടായിരുന്ന കീടനാശിനി ഗ്രീഷ്മ കുടിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News