
‘ബോധപൂര്‍ണ്ണിമ’ ലഹരിമുക്ത ക്യാമ്പസ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന സംസ്ഥാനതല മത്സരങ്ങളില്‍ ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരെ പ്രഖ്യാപിച്ചു. നവംബര്‍ ഒന്നിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ രാവിലെ പത്തിന് നടക്കുന്ന ‘ബോധപൂര്‍ണ്ണിമ’ ഒന്നാംഘട്ട പ്രചാരണത്തിന്റെ സമാപന ചടങ്ങില്‍ ഇവര്‍ക്ക് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ബിന്ദു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
ഹ്രസ്വചിത്ര വിഭാഗത്തില്‍ തൃശൂര്‍ ശ്രീ സി അച്യുതമേനോന്‍ ഗവ. കോളേജിലെ ആന്റി-നാര്‍ക്കോട്ടിക് സെല്‍ തയ്യാറാക്കിയ ‘ബോധ്യം’ ഒന്നാം സമ്മാനം നേടി. ഇ-പോസ്റ്റര്‍ വിഭാഗത്തില്‍ തൃശൂര്‍ അളഗപ്പ നഗര്‍ ത്യാഗരാജ പോളിടെക്നിക്ക് കോളേജിലെ ആകാശ് ടി. ബിയും കഥയില്‍ ഒറ്റപ്പാലം എന്‍എസ്എസ് ട്രെയിനിങ് കോളേജിലെ എം വി ആതിരയും കവിതയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം എ ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷനിലെ തപസ്യ അശോകും ലേഖനത്തില്‍ നാട്ടിക എസ് എന്‍ കോളേജ് എം എ മലയാളത്തിലെ കെ എച്ച് നിധിന്‍ദാസും ഒന്നാം സമ്മാനം നേടി.
ലഹരി ഉപഭോഗത്തിന്റെ ഫലങ്ങളെ ചലച്ചിത്രാത്മകമായും കാവ്യാത്മകമായും ചിത്രീകരിക്കുന്നതില്‍ വിജയം കണ്ട ചിത്രമാണ് തൃശൂര്‍ ശ്രീ സി അച്യുതമേനോന്‍ ഗവ. കോളേജിന്റെ ‘ബോധ്യം’ എന്ന് കെ ആര്‍ നാരായണന്‍ വിഷ്വല്‍ സയന്‌സ് ആന്‍ഡ് ആര്‍ട്‌സിലെ അധ്യാപകര്‍ ചേര്‍ന്ന ജൂറി നിരീക്ഷിച്ചു. മലപ്പുറം സുലമസലാം സയന്‍സ് കോളേജിലെ കെ പി അസീം മുഹമ്മദിന്റെ ‘സിറോക്‌സ്’ രണ്ടാം സ്ഥാനവും, വക്കം യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സുമി സുശീലന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ‘എവേ’ മൂന്നാം സ്ഥാനവും നേടി.
കോഴിക്കോട് മുക്കം എംഎഎംഒയിലെ ടി മുഹമ്മദ് ഷര്‍ഹാന്‍ ഇ-പോസ്റ്റര്‍ വിഭാഗത്തില്‍ രണ്ടാംസ്ഥാനം നേടി. കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ സി. ആദിത്യകൃഷ്ണനും ഈരാറ്റുപേട്ട എം ഇ എസ് കോളേജിലെ കെ കാര്‍ത്തികയും മൂന്നാംസ്ഥാനം പങ്കിട്ടു. ഗുരുവായൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോളേജിലെ പി സംവേദയും മലപ്പുറം ഫാത്തിമാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ സന ഷാജിദുമാണ് ലേഖനമത്സരത്തിലെ രണ്ട്, മൂന്ന് സ്ഥാനക്കാര്‍.
കഥയില്‍ ശ്രീകൃഷ്ണപുരം വി ടി ബി കോളേജിലെ ബികോം വിദ്യാര്‍ത്ഥിനി ആര്‍ വിഷ്ണുപ്രിയ രണ്ടാം സ്ഥാനവും പൊന്നാനി എം ഇ എസ് കോളേജിലെ നന്ദന കൃഷ്ണ മൂന്നാം സ്ഥാനവും നേടി. ഒറ്റപ്പാലം എന്‍ എസ് എസ് കോളേജിലെ രണ്ടാംവര്‍ഷം ബിഎ എക്കണോമിക്‌സിലെ കെ ശ്രീകലയും കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ഒന്നാം വര്‍ഷ ബി.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സിലെ ടി നന്ദനയും കവിതയില്‍ രണ്ടാം സ്ഥാനം പങ്കിട്ടു. കണ്ണൂര്‍ മടമ്പം പികെഎം കോളേജ് ഓഫ് എജുക്കേഷനിലെ എ അഞ്ജിതയ്ക്കാണ് കവിതയില്‍ മൂന്നാം സ്ഥാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here