ക്ഷീര കര്‍ഷകര്‍ക്കുള്ള സൈലേജ് പദ്ധതിക്ക് തുടക്കം

മില്‍മ തിരുവനന്തപുരം മേഖല യൂണിയന്റെ കറവ മൃഗങ്ങള്‍ക്കുള്ള സൈലേജ് വിതരണ പദ്ധതിയായ ‘ഹരിതം’ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. തമിഴ് നാട്ടില്‍ നിന്നാണ് നിലവില്‍ സൈലേജ് എത്തിച്ചിരിക്കുന്നത്. കിലോയ്ക്ക് 8 രൂപയാണ് ഈടാക്കുന്നത്.

പച്ചപ്പുല്ലിന്റെ ദൗര്‍ലഭ്യം മൂലം ഉത്പാദനച്ചെലവ് ഉയരുകയും പശുക്കളുടെ ആരോഗ്യം ക്ഷയിക്കുകയും, പാലിന്റെ ഗുണനിലവാരം കുറയുകയും ചെയ്യുന്ന സാഹചര്യം പരിഗണിച്ചാണ് സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് സൈലേജ് ലഭ്യമാക്കിയത്. മൈലച്ചല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ആഡിറോറിയത്തില്‍ നടന്ന ചടങ്ങില്‍ സി. കെ ഹരീന്ദ്രന്‍ എം എല്‍ എ അധ്യക്ഷനായി.

പുല്ല്, ചോളം വിലകുറഞ്ഞ ശര്‍ക്കര (മൊളാസിസ്), ഉപ്പ് എന്നിവയുടെ ലായിനികളുടെ സാന്നിധ്യത്തില്‍ ഒന്നര മാസം വരെ വായുകടക്കാത്ത വിധം സൂക്ഷിച്ചാണ് സൈലേജ് രൂപപ്പെടുത്തുന്നത്. ഇതിലൂടെ ഫെര്‍മന്റേഷന്‍ സംഭവിക്കുന്നതിനാല്‍ അമിനോ ആസിഡും പോഷകങ്ങളും ധാരാളം ഉത്പ്പാദിപ്പിക്കപ്പെടും. വളരെ വേഗം ദഹിക്കും. കൂടുതല്‍ പാല് കിട്ടുന്നതിനും നല്ലതാണ്. പുല്ലും ചോളവും ധാരാളം ലഭ്യമാകുന്ന സീസണില്‍ സൈലേജായി മാറ്റിയാല്‍ ക്ഷാമകാലത്ത് ഉപയോഗിക്കാന്‍ സാധിക്കും. ക്ഷീര സഹകരണ സംഘങ്ങള്‍ വഴിയാണ് നിലവില്‍ സൈലെജുകള്‍ വിതരണം ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here