10 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞു

10 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞു. പ്രസവശേഷം യുവതി വിഷാദരോഗിയായിരുന്നതായി പൊലീസ്. ഇരുപതുകാരിക്കെതിരെ കേസെടുത്തിട്ടുണ്ട്. കർണാടകയിലെ സുള്ള്യയിലാണ് സംഭവം.

പ്രതി പവിത്രയ്ക്ക് ഒരു പെൺകുഞ്ഞ് വേണമെന്നായിരുന്നു ആഗ്രഹം. ഇതിന് വിപരീതമായി ആൺകുട്ടി ജനിച്ചു. ആഗ്രഹം നടക്കാത്തതിനെ തുടർന്ന് നവജാത ശിശുവിനെ കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും ഭർത്താവിൻ്റെ സഹോദരി നൽകിയ പരാതിയിൽ ആരോപിക്കുന്നു.

ഒക്‌ടോബർ 19ന് മംഗളൂരുവിലെ ആശുപത്രിയിൽ വച്ചാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. പ്രസവശേഷം അസ്വസ്ഥയായിരുന്നുവെന്നും കുഞ്ഞിന് മുലപ്പാൽ പോലും നൽകിയില്ലെന്നും പരാതിയിൽ പറയുന്നുണ്ട്. ബംഗളൂരു സ്വദേശിയുമായുള്ള വിവാഹബന്ധം വേർപെടുത്തി ഒരു വർഷം കഴിഞ്ഞ് യുവതി മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിലാണ് ആൺകുഞ്ഞ് ജനിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here