Keralam: മലയാളിക്ക് അഭിമാനത്തിന്റെ ഒരു ദിനം കൂടി; കേരളത്തിന് ഇന്ന് 66ാം പിറന്നാള്‍

മലയാളിക്ക് അഭിമാനത്തിന്റെ ഒരു ദിനം കൂടി. മഹാമാരിയുടെ കെട്ടകാലം വരുത്തിവെച്ച കെടുതികളെ അതിജീവിക്കുന്ന നാടിന് പുതിയ പ്രതീക്ഷകളും സ്വപനങ്ങളും പകര്‍ന്നുകൊണ്ട് കേരളത്തിന് ഇന്ന് 66 വയസ്സു തികയുന്നു.

1956 നവംബറിലെ ആ തണുത്ത പുലരിയില്‍ കേരളം പിറന്നപ്പോള്‍ അതിനു പിന്നില്‍ ഇന്നത്തെ തലമുറ അറിയേണ്ട ചരിത്രംഗാഥാകള്‍ ഏറെയുണ്ട്. നാടിനെ വെട്ടിമുറിക്കാനായുള്ളള്ള പടയോട്ടങ്ങള്‍ക്കിടയില്‍ ഒരു നാടിനെ ചേര്‍ത്തുനിര്‍ത്താനായി നടത്തിയ അവിസ്മരണീയമായ പോരാട്ടങ്ങളുടെ കഥാ.

മലയാളം സംസാരിക്കുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഐക്യകേരളം ഉണ്ടാക്കണമെന്ന ആശയം കാലങ്ങള്‍ക്ക് മുന്നേ തന്നെ ശക്തിപ്പെട്ടിരുന്നു..
രാജ്യത്തിന് സ്വാതന്ത്യം ലഭിച്ച് ഒമ്പത് വര്‍ഷത്തിനുശേഷം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി വിഭജിച്ചുകിടന്ന പ്രദേശങ്ങളെ ഒരുമിപ്പിച്ച് കേരള സംസ്ഥാനം രൂപീകരിച്ചു.ജന്മിത്ത കാട്ടാളത്തം കൊടുംമ്പിരികൊണ്ടിരുന്ന കാലം..ഐക്യകേരളത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പില്‍ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ജനകീയ ഇടത് പക്ഷസര്‍ക്കാര്‍ അധികാരത്തില്‍ വന്നു.ചെങ്കൊടിയെ ഒരു ജനത വാരിപ്പുണരുന്നതായിരുന്നു ആ തെരഞ്ഞെടുപ്പ് ചിത്രം.

ജന്മിത്വം കൊടികുത്തി വാണ കെട്ടകാലത്തെ മാറ്റിയെടുക്കുകയും കേരളീയ സമൂഹത്തിന് ദിശാബോധം നല്‍കുകയും ജനാധിപത്യത്തിന്റെ സ്വച്ഛപ്രവാഹത്തിന് വഴിയൊരുക്കുകയും നാടിന്റെ സമഗ്രമായ പുരോഗതിക്ക് വിത്തുപാകുകയും ചെയ്ത കാഴ്ചയാണ് പിന്നെ കേരളം കണ്ടത്.

തൊഴില്‍ തര്‍ക്കങ്ങള്‍ക്കു മുന്നില്‍ നിയമത്തിന്റെ തുല്യത മറികടന്ന് മുതലാളിമാര്‍ക്ക് ഓശാന പാടുന്ന പൊലീസ് നടപടിക്രമങ്ങള്‍ തിരുത്തിയതുള്‍പ്പെടെ അടിസ്ഥാന വര്‍ഗത്തിനു വേണ്ടിയുള്ള എണ്ണമറ്റ നടപടിക്രമങ്ങള്‍. കുപ്രസിദ്ധ വിമോചനസമരത്തിന്റെ തുടര്‍ച്ചയായി പിരിച്ചുവിട്ടുവെങ്കിലും ആ ജനകീയ സര്‍ക്കാരിന്റെ നേരും നന്മകളും ഇന്നും മലയാളി അനുഭവിക്കുന്നു.ആജനാധിപത്യമൂല്യങ്ങള്‍ മുറകെപ്പിടിച്ചു മുന്നോട്ടു പോകാന്‍ നമുക്കായി.ഇങ്ങനെ നെഞ്ചുവിരിചുള്ള യാത്ര തുടങ്ങിയിട്ട് ഇന്നേക്ക് 66 വര്‍ഷം പിന്നിടുമ്പോള്‍ ഈ മണ്ണിന് പറയാന്‍ കഥകള്‍ ഏറെയുണ്ട് . പ്രളയവും മഹാമാരിയും തീര്‍ത്ത ദുരിതക്കയത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ കഥ,കലയുടെ കൊയ്ത്തിന്റെ പ്രതിരോധത്തിന്റെ അതിജീവനത്തിന്റെ വര്‍ഗ്ഗീയ ഫാസിസ്റ്റുകളോടുള്ള ചെറുത്തുനില്‍പ്പിന്റെ ഉശിരന്‍ പോരാട്ടങ്ങള്‍. ഇന്നലെകളില്‍ നമ്മെ നാമാക്കി മാറ്റിയ ചരിത്രങ്ങള്‍.

ജാതിയോ മതമോ വലിപ്പച്ചെറുപ്പമോ കക്ഷിരാഷ്ട്രീയ ഭേദമോ ഒന്നും നോക്കാതെ ഒത്തൊരുമിച്ച് മലയാളികള്‍ എന്ന ഒരൊറ്റ വികാരത്തോടെ നാം നിന്ന ഈ വര്‍ഷത്തിന്റെ ഓര്‍മ്മയില്‍ തന്നെയാകട്ടെ ഇനിയുള്ള ഓരോ കേരളപ്പിറവി ദിനാഘോഷങ്ങളും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News