Vizhinjam: വിഴിഞ്ഞം സമരം; അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം സമരക്കാര്‍ തടസ്സപ്പെടുത്തുന്നതിനെതിരെ അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഗതാഗതം തടസ്സപ്പെടുത്തിയുള്ള സമരപന്തല്‍ ഉടന്‍ പൊളിച്ചുമാറ്റാന്‍ സമരക്കാര്‍ക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. കര്‍ശന നടപടിയിലേക്ക് കടക്കാന്‍ ഹൈക്കോടതിയെ നിര്‍ബന്ധിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയാണ് ജസ്റ്റിസ് അനു ശിവരാമന്‍ കേസ് ഇന്നത്തേക്ക് മാറ്റിയത്.

വൈദികര്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ക്കെതിരെ കടുത്ത വിമര്‍ശനം കോടതി നടത്തിയിരുന്നു. ക്രമസമാധാനം തകര്‍ക്കുന്ന സമരത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും കോടതി നല്‍കിയിരുന്നു . സമരം മൂലം പദ്ധതി നിര്‍മാണം തടസ്സപ്പെട്ടുവെന്നും, സംരക്ഷണം നല്‍കണമെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്നും ആരോപിച്ച് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും സമര്‍പ്പിച്ച ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here