Thrissur: DYFI നേതാവിനു നേരെ SDPI വധശ്രമം

തൃശൂരില്‍ ഡിവൈഎഫ്‌ഐ നേതാവിന് നേരെ എസ്ഡിപിഐയുടെ വധശ്രമം. കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി സൈഫുദീന് ആണ് ആക്രമണത്തിനിര കിയത്. ഗുരുതര പരിക്കേറ്റ സെയ്ഫുദ്ദീന്‍ ത്യശൂര്‍ അമല ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കേച്ചേരിയില്‍ കഴിഞ്ഞ ദിവസം ഗ്രാമോല്‍സവം’ പരിപാടിയ്ക്കിടെ മദ്യപിച്ചെത്തിയ എസ് ഡി പി ഐ സംഘത്തെ സൈഫുദ്ദീന്‍ അടങ്ങുന്ന സംഘാടക സമിതി അംഗങ്ങള്‍ വേദിയില്‍ നിന്ന് ഒഴിവാക്കിവിട്ടിരുന്നു.

ഇതിന്റെ പ്രതികാരമെന്നോണമാണ് രാത്രിയോടെ ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് മടങ്ങിയ സൈഫുദ്ദീനെ അക്രമി സംഘം വെട്ടി പരുക്കേല്‍പ്പിച്ചത്. അക്രമസംഭവത്തിലുള്‍പ്പെട്ട 3 പ്രതികളെ പൊലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തു. ഒരാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News