ലഹരിക്കെതിരെ മനുഷ്യ മതില്‍ തീർത്ത് മഅദിന്‍ അക്കാദമി

ലഹരിക്കെതിരെ മനുഷ്യ മതില്‍ തീർത്ത് മഅദിന്‍ അക്കാദമി. മലപ്പുറത്തു സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ
നിരവധി പേർ പങ്കെടുത്തു.

മലപ്പുറം എം.എസ്.പി മുതല്‍ കിഴക്കേതല വരെയാണ് വിദ്യാര്‍ഥികളും , അധ്യാപകരും , പൊതുജനങ്ങളുമുള്‍പ്പെടെയുള്ളവർ ലഹരിക്കെതിരെ അണി നിരന്നത് . ലഹരി വിരുദ്ധ ബോധവല്‍ക്കരണം , ലഘു ലേഖാ വിതരണം, ലഹരി വിരുദ്ധ ഗാനം, മുദ്രാവാക്യം, പ്രതിജ്ഞ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടന്നു. പരിപാടി മഅദിന്‍ അക്കാദമി ചെയര്‍മാനും കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്തു.

സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ. എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്, പി ഉബൈദുള്ള എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ് ജോയി തുടങ്ങിയവർ ലഹരി വിരുദ്ധ മനുഷ്യ മതിലിൽ കണ്ണികളായി .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News