പൗരത്വം നൽകാൻ അധികാരം നൽകി കേന്ദ്രം

പൗരത്വം നൽകാൻ അധികാരം നൽകി കേന്ദ്രം . പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാൻ അധികാരം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം .

ഗുജറാത്തിലെ മെഹ്‌സാന, ആനന്ദ് ജില്ലാ കളക്ടർമാർക്കാണ് അധികാരം നൽകിയത് .6 ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാനാണ് അധികാരം . 1955ലെ പൗരത്വ നിയമപ്രകാരമാണ് അധികാരം നൽകിയത് .

Kozhikode: നാദാപുരത്ത് റാഗിങ്; വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ത്തു

നാദാപുരത്ത് കോളജ് വിദ്യാര്‍ഥിക്ക് നേരെ ക്രൂര റാഗിങ്. നാദാപുരം എംഇടി കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ നിഹാല്‍ ഹമീദിന്റെ ഇടത് ചെവിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി നല്‍കി. 15 അംഗ സംഘമാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥിയുടെ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ മാസം 26നാണ് സംഭവം. നിലവില്‍ കോളജിന്റെ ആന്റിറാഗിങ് സെല്‍ അന്വേഷിച്ച് വരികയാണ്. റാഗിങ്ങിനെതിരെ നാദാപുരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും കോളജിലെ ആന്റിറാഗിങ് സെല്‍ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ല.

നാലുമാസത്തിനിടെ അഞ്ചുറാഗിങ്ങുകള്‍ കോളജില്‍ നടന്നതായാണ് ആരോപണം. ഇവയെല്ലാം ഒത്തുതീര്‍പ്പിലായി. വസ്ത്രധാരണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News